കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റില്‍ നികുതി ഇളവുകള്‍ക്ക് സാധ്യത

Google Oneindia Malayalam News

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കും ധനമന്ത്രി പി ചിദംബരം അവതരിപ്പിക്കുക.

സമ്പൂര്‍ണ ബജറ്റ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മാത്രമേ അവതരിപ്പിക്കൂ. 20 പേജില്‍ താഴെ മാത്രമുള്ള ബജറ്റ് രാവിലെ 11 മണിയോടെ മന്ത്രി ലോകസഭയില്‍ അവതരിപ്പിക്കും.

Chidambaram

തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും നികുതി ഇളവുകളും പ്രഖ്യാപിക്കാന്‍ ഇടയുണ്ട്. അതേ സമയം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ബജറ്റിലൂടെ പ്രഖ്യാപിക്കാനും സര്‍ക്കാറിന് സാധിക്കില്ല. സാമ്പത്തിക പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാറിനു സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചിദംബരം അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റും രാജ്യത്തിന്റെ 83ാമത്തെ ബജറ്റുമായിരിക്കുമിത്. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് മൊറാര്‍ജി ദേശായിയുടെ പേരിലാണ്. ദേശായി പത്തു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

പരോക്ഷ നികുതികളായ എക്‌സൈസ് തീരുവയിലും സേവന നികുതികളിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്.

English summary
Finance Minister P Chidambaram will present the interim budget for 2014-15 in Parliament on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X