കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ സ്‌നേഹിച്ചില്ലെങ്കില്‍ ഹൃദ്രോഗം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കുട്ടികള്‍ക്ക് ചെറുപ്പ കാലത്ത് മാതാപിതാക്കളില്‍ നിന്ന് വേണ്ടത് വാത്സല്യം ലഭിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹൃദ്രോഗത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ചെറുപ്പകാലത്ത് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളിലും ഭാവിയില്‍ ഹൃദ്രഗോ സാധ്യത കൂടുതലാണത്രെ.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് യുസിഎല്‍എ നടത്തിയ പഠനത്തിലാണ് ഈ വിവരം. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കോളസ്‌ട്രോള്‍ കൂട്ടും. അത് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളിലേക്ക് നയിക്കും. ചിലരില്‍ പ്രമേഹത്തിന് കാരണമാകും.

Heart

എങ്ങനെയാണ് മോശപ്പെട്ട ബാല്യകാല സാഹചര്യങ്ങള്‍ കുട്ടികളെ ബാധിക്കുക എന്നതായിരുന്നു പഠന വിഷയം. വാത്സല്യം ലഭിക്കാതിരിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നത് കുട്ടികളുടെ ശരീരത്തേയും മറ്റ് ഹോര്‍മോണ്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളേയും ബാധിക്കു എന്നതാണ് നിരീക്ഷിച്ചത്.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നടപടി ക്രമങ്ങളോടെയാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാല്യകാലത്ത് കുട്ടികള്‍ക്ക് നല്‍കുന്ന വാത്സല്യം ദോഷകരമായ മാനസിക സമ്മര്‍ദ്ദത്തേയും ശാരീരക പ്രശ്‌നങ്ങളേയും ചെറുക്കുന്നതായാണ് പഠനം നിര്‍ദ്ദേശിക്കുന്നത്. ബാല്യകാലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാവിയിലാണ് പ്രതിഫലിക്കുക എന്നും പഠനം കണ്ടെത്തുന്നു.

ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്ന് നല്ല സ്‌നേഹം കിട്ടി വളരുന്ന കുട്ടികളില്‍, ഭാവിയില്‍ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും. കുട്ടികളുടെ മാനസിക ആരോഗ്യത്തിനപ്പുറത്ത് ശാരീര ആരോഗ്യത്തിലും ഇതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

പ്രായപൂര്‍ത്തിയായ 756 പേരെയാണ് ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കിയത്.

English summary
Lack of affection for one's children could lead to cardiovascular disease for the offspring when they become adult, a new study ahead of the World Heart Day has warned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X