കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന യുദ്ധത്തിനോ... അതിര്‍ത്തിയില്‍ ഇന്ത്യ സുസജ്ജം

  • By Soorya Chandran
Google Oneindia Malayalam News

ലേ: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ യുദ്ധ സന്നദ്ധമായി ഇരുരാജ്യങ്ങളുടേയും സൈന്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നു. ചുമാര്‍ മേഖലയില്‍ ചൈനീസ് സൈന്യം നടത്തുന്ന നുഴഞ്ഞുകയറ്റം തടയാന്‍ 15 ബറ്റാലിയന്‍ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്ന് 12,000 മുതല്‍ 15,000 വരെ അടി ഉയരത്തിലുള്ള മേഖലയാണ് ചുമാര്‍. ഇവിടെയാണ് അതിര്‍ത്തി ലംഘിച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തമ്പടിച്ചിരിക്കുന്നത്. പലപ്പോഴും ഇത്തരം നുഴഞ്ഞ് കയറ്റങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ടെന്റുകളൊരുക്കി താമസിക്കുന്നത് അപൂര്‍വ്വമാണ്.

Chumar

സെപ്റ്റംബര്‍ 10 മുതലാണ് ചുമാര്‍ മേഖലയില്‍ സൈനീസ് കടന്നുകയറ്റം തുടങ്ങിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. ചൈനീസ് സേനയുടെ കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധമറിയച്ചതിനെ തുടര്‍ന്ന് സൈന്യം പിന്‍മാറിയിരുന്നു. എന്നാല്‍ ജിന്‍പിങ് തിരിച്ചുപോയതിന് ശേഷം വീണ്ടും ചൈനീസ് സേന അതിക്രമിച്ച് കയറുകയായിരുന്നു.

അതിര്‍ത്തിയിലെ സ്ഥിതി അത്ര സുരക്ഷിതമല്ലെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാള്‍ ഭയക്കാന്‍ മാത്രമുള്ള സംഭവങ്ങളൊന്നും ഇല്ലെന്നും പറയുന്നു. മൂന്ന് തവണ സൈനിക തലത്തിലുള്ള ഫ്‌ലാഗ് മീറ്റിങുകള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.

എന്തായാലും ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ മണ്ണില്‍ ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സൈന്യം പറയുന്നത്. ചുമാറിലെ മല നിരകളില്‍ തമ്പടിച്ച ചൈനീസ് സൈനികര്‍ ഇടക്കിടെ പിന്‍മാറുകയും അതുപോലെ തന്നെ തിരിച്ചുവരികയും ചെയ്യുന്നുണ്ടെന്നാണ് വിവരം.

English summary
Chinese incursion: 15 battalions in Ladakh on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X