കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പറഞ്ഞു, ചൈനീസ് സൈന്യം പിന്‍വാങ്ങി!!!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിറകേ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറിയ ചൈനീസ് സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞ് കയറ്റത്തെക്കുറിച്ച് മോദി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ഷി ജിന്‍പിങ് ഇന്ത്യയിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ് ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച കയറിയത്. കഴിഞ്ഞ നാല് ദിവസമായി അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തുകയായിരുന്നു.

Modi Xi Jinping

സെപ്റ്റംബര്‍ 18 വ്യാഴാഴ്ച രാത്രി ഒമ്പതേ മുക്കാലോടെയാണത്രെ ചൈനീസ് സൈന്യം പിന്‍മാറ്റം ആരംഭിച്ചത്. ഇതോടെ പ്രദേശത്ത് വിന്യസിച്ചിരുന്ന ഇന്ത്യന്‍ സൈന്യത്തേയും പിന്‍വലിച്ചു. ചുമാര്‍ മേഖലയില്‍ ഇന്ത്യ മൂന്ന് ബറ്റാലിയന്‍ സൈന്യത്തെയാണ് കഴിഞ്ഞ ദിവസം വിന്യസിച്ചിരുന്നത്.

ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റവും അവസാനിക്കുകയാണ. നാടോടി വിഭാഗമായ റെബോസ് ചൈനീസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏതാണ് അര കിലോമീറ്ററോളം അകത്തേക്ക് കയറി ടെന്റടിച്ച് താമസിക്കുകയായിരുന്നു.

നരേന്ദ്ര മോദിയും ഷി ജിന്‍പിങും നടത്തിയ ചര്‍ച്ചകളുടെ പ്രതിഫലനമാണ് സേനാ പിന്‍മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കൂടുതല്‍ സൈന്യത്തെ ചൈന അതിര്‍ത്തിയിലേക്ക് അയച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹെലികോപ്റ്ററുകളില്‍ എത്തിയാണ് അവര്‍ സൈനികര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.

English summary
Chinese troops began withdrawing from border after Modi met Xi Jinping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X