കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുണ്ടോ എന്നാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്ല!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലികളില്‍ നിന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. മോദി റാലിയില്‍ പങ്കെടുത്ത ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ ബി ജെ പി പ്രവര്‍ത്തകര്‍ അപമാനിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.

നാഗ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാഴാഴ്ചയാണ് മോദിയുടെ നാഗ്പൂര്‍ റാലി. രാഷ്ട്രീയ കാരണങ്ങളാല്‍ കോണ്‍ഗ്രസിന്റെ പല മുഖ്യമന്ത്രിമാരും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു.

congress-party

ഹരിയാനയിലെ കൈതലില്‍ ചൊവ്വാഴ്ച മോദി റാലിക്കിടെ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ ബി ജെ പി പ്രവര്‍ത്തകര്‍ കളിയാക്കി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മോദി പ്രസംഗിച്ചു തീര്‍ന്ന ഉടന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി സദസ് വിട്ടത്രെ. ബാക്കിയുണ്ടായിരുന്നവര്‍ മോദിക്ക് ജയ് വിളിച്ച് ബഹളം വെക്കുകയും ചെയ്തു. അപമാനിതനായ മുഖ്യമന്ത്രി ഹൂഡ താന്‍ ഇനി മോദി റാലിയില്‍ പങ്കെടുക്കില്ല എന്ന് തീരുമാനമെടുത്താണ് വേദി വിട്ടത്.

ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഹൂഡ തന്റെ ദേഷ്യം മറച്ചുവെച്ചില്ല. ബി ജെ പി ചെയ്തത് തീരെ ശരിയായില്ല. ഇനി മേലില്‍ മോദിയുടെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ല. പാര്‍ട്ടി പരിപാടിയായിരുന്നില്ല ഇത്. ഔദ്യോഗിക പരിപാടിയായിരുന്നു. എന്നാല്‍ ബ ജെ പിക്കാര്‍ അതിനനുസരിച്ച് പെരുമാറിയില്ല. ഒക്ടോബറില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനമാണ് ഹരിയാന.

English summary
Congress Chief Ministers are likely to skip events involving Prime Minister Narendra Modi, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X