കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പോര, അമിത് ഷായ്ക്ക് എതിരാളിയായി പ്രിയങ്ക വേണം

Google Oneindia Malayalam News

ദില്ലി: മാസം രണ്ട് കഴിഞ്ഞിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വി കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ വിട്ട് പോകുന്ന മട്ടില്ല. രാഹുലിന് സ്വീകാര്യത പോര എന്ന അഭിപ്രായവുമായി പാര്‍ട്ടി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരുന്നത് തുടരുകയാണ്. രാഹുലിനെ കോമാളി എന്ന് വരെ വിളിക്കുന്നത് വരെയെത്തിയ അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റാത്ത വിഷമവൃത്തത്തിലാണ് പാര്‍ട്ടി മുത്തശ്ശിയായ കോണ്‍ഗ്രസ്.

ബി ജെ പിക്ക് തിരഞ്ഞെടുപ്പില്‍ ഉന്നത വിജയം സമ്മാനിച്ച അമിത് ഷായുടെ തന്ത്രങ്ങളോട് പിടിച്ചുനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി പോര എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല. അമിത് ഷായ്ക്ക് തടയിടാന്‍ പ്രിയങ്ക ഗാന്ധി തന്നെ വേണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അമേഠിയില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധിയെ രക്ഷിച്ചത് എന്ന് വരെ പറയുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ട്.

priyanka-gandhi

എന്‍ ജി ഓ നടത്തുന്നത് പോലെ പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ നോക്കുന്നു എന്നും രാഹുലിനെ കുറ്റപ്പെടുത്തുന്നവരുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയുടെ മാനേജ്‌മെന്റ് പിഴവുകളാണ് എന്ന് മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം അഭിപ്രായം പറഞ്ഞിരുന്നു. സീനിയര്‍ - ജൂനിയര്‍ നേതാക്കള്‍ക്കിടയിലെ വിടവ് രാഹുല്‍ ഗാന്ധി കാരണം കൂടി എന്നാണ് ആരോപണം.

ഇതിനെല്ലാം പുറമെയാണ് ആസ്സാം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. തരുണ്‍ ഗോഗോയിയെ പിന്തുണയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ അതൃപ്തരായി 32 എം എല്‍ എമാരാണ് ആസ്സാമില്‍ രാജിവെച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല കിട്ടിയാലേ പാര്‍ട്ടിക്കൊപ്പമുള്ളൂ എന്ന് മഹാരാഷ്ട്രയില്‍ നാരായണ്‍ റാണെയും പറയുന്നു. റാണെയ്ക്കും വേണ്ടത് മുഖ്യമന്ത്രിയുടെ രാജി തന്നെയാണ്.

English summary
Congress party leaders feel only Priyanka can match Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X