കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റിച്ചു, അവതാരകയുടെ പണി പോയി!!!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയപ്പോള്‍ 1.2 ലക്ഷം കോടിയുടെ വികസന വാഗ്ദാനങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ ഷി ജിന്‍പിങിന്റെ സന്ദര്‍ശനം കാരണം ഒരു ടിവി അവതാരകയുടെ ജോലിയാണ് നഷ്ടപ്പെട്ടത്.

സര്‍ക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശനിലാണ് ഇങ്ങനെ സംഭവിച്ചത്. ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ചാനലില്‍ തന്നെ പേര് തെറ്റായി വായിച്ചാല്‍ ഇതില്‍ കുറഞ്ഞ ഒരു നടപടിയുണ്ടാകില്ലെന്നാണത്രെ അധികൃതര്‍ പറയുന്നത്.

Xi Jinping

ഷീ ജിന്‍പിങ് എന്ന പേരില്‍ ഷി എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ ഒറ്റ നോറ്റത്തില്‍ റോമന്‍ അക്ഷരങ്ങളില്‍ 11 എന്ന് എഴുതിയത് പോലെയാണ് തോന്നുക. നമ്മുടെ വാര്‍ത്താ അവതാരക ഒന്നും ആലോചിച്ചില്ല. 'ഇലവന്‍ ജിന്‍ പിങ്' എന്നങ്ങോട്ട് വായിച്ചു. പോരേ പൂരം...

കഴിഞ്ഞ ദിവസമാണ് സംഭം നടന്നത്. രാത്രി വാര്‍ത്ത അവതരിപ്പിക്കുമ്പോഴായിരുന്നു നാക്ക് പിഴ സംഭവിച്ചത്. കരാര്‍ ജീവനക്കാരിയായിരുന്ന ആളെ പറഞ്ഞുവിടാന്‍ അധികൃതര്‍ക്ക് വേറെ അധികമൊന്നും ആലോചിക്കേണ്ടിയും വന്നില്ല.

പലപ്പോഴും വിദേശികളുടെ പേര് പറയാന്‍ വാര്‍ത്താ അവതാരകര്‍ കഷ്ടപ്പെടുന്ന കാഴ്ച മലയാളം ചാനലുകളില്‍ പോലും കാണാറുണ്ട്. കായിക വാര്‍ത്തകള്‍ക്കിടെ ചിലര്‍ പേരുകള്‍ പറയുമ്പോള്‍ കാഴ്ചക്കാരിലും ചിരി പൊട്ടാറുണ്ട്.

ഷി ജിന്‍പിങിന്റെ കാര്യത്തില്‍ ഇത്തരം നാക്ക് പിഴ മറ്റ് പല രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താ അവതാരകര്‍ക്കും പിണഞ്ഞിട്ടുണ്ട്. പക്ഷേ പേര് തെറ്റിവായിച്ചതിന്റെ പേരില്‍ ഒരാളെ പിരിച്ചുവിടുന്നത് ഇത് ആദ്യമായിട്ടാകും.

English summary
DD news anchor fired for calling China President 'Eleven Jinping'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X