കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച എഎപി നേതാവ് ബാംഗ്ലൂരില്‍ 'ലൈവ്'!

Google Oneindia Malayalam News

ബാംഗ്ലൂര്‍: മാസങ്ങള്‍ക്ക് കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ബാംഗ്ലൂരില്‍ സുഖവാസത്തിലെന്ന് പോലീസ്. എ എ പി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ ചന്ദന്‍ ശര്‍മയെ ആണ് ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തിയത്. നോയിഡ പോലീസാണ് ഇയാള്‍ ബാഗ്ലൂരിലുണ്ട് എന്ന വിവരം പുറത്ത് വിട്ടത്.

ചന്ദന്‍ ശര്‍മയെ ബാംഗ്ലൂരിലും നേപ്പാളിലും വെച്ച് കണ്ടവരുണ്ട് എന്ന് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നോയിഡ പോലീസ് ഇയാളെ ട്രാക്ക് ചെയ്തത്. മെയ് മാസത്തിലാണ് ഓഫീസില്‍ നിന്നും തിരിച്ചുവരുന്ന വഴി ഇയാളുടെ കാര്‍ കത്തിയെരിഞ്ഞ നിലയില്‍ കിട്ടിയത്. തിരിച്ചറിയാന്‍ പോലും പറ്റാതായ മൃതദേഹം ചന്ദന്‍ ശര്‍മയുടേതാണ് എന്നാണ് എല്ലാവരും കരുതിയത്.

aap-logo

എന്നാല്‍ ചന്ദന്‍ ശര്‍മ താന്‍ മരിച്ചു എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ വേണ്ടി നാടകം കളിച്ചു എന്നാണ് പോലീസ് കരുതുന്നത്. പോലീസിന്റെ ഈ ധാരണയ്ക്ക് ചന്ദന്‍ ശര്‍മയുടെ ഭാര്യ സവിയുടെ പിന്തുണയുമുണ്ട്. ചന്ദന്‍ ശര്‍മ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുകയാണ് എന്നാണ് സവിതയുടെ സംശയം. 2013 മെയ് മാസത്തിലായിരുന്നു താന്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ചന്ദന്‍ ശര്‍മ നാടകം കളിച്ചത്.

അറിയപ്പെടുന്ന ആര്‍ ടി ഐ ആക്ടിവിസ്റ്റായ ചന്ദന്‍ ശര്‍മ ആം ആദ്മി പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അനധികൃതമായ ഭൂമി ഇടപാടുകള്‍ക്കും പടക്ക നിര്‍മാണ വ്യവസായത്തിനുമെതിരെ ചന്ദന്‍ ശര്‍മ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

English summary
Months after news emerged that AAP member and RTI activist Chandan Sharma was burnt to death in his car, Nodia police claims that Sharma is alive and living in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X