കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

94 വിദ്യാര്‍ത്ഥികളുടെ മരണം; മാനേജര്‍ക്ക് ജീവപര്യന്തം

  • By Gokul
Google Oneindia Malayalam News

തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിന് തീപിടിച്ച് 94 വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ പുലവാര്‍ പളനിച്ചാമിക്ക് ജീവപര്യന്തം തടവും 47 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ഹെഡ്മിസ്ട്രസ് ശാന്തനലക്ഷ്മി, പളനിച്ചാമിയുടെ ഭാര്യയും സ്‌കൂള്‍ ജീവനക്കാരിയുമായ സരസ്വതി, എന്നിവരടക്കം അഞ്ചുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവും വിധിച്ചു.

നീണ്ട പത്ത് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം തഞ്ചാവൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാനേജര്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കം അഞ്ചോളം കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. 11 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടിരുന്നു.

court-order

2004 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തഞ്ചാവൂരിനടുത്ത് കുംഭകോണത്തെ ധാരാപുരം സരസ്വതി പ്രൈമറി സ്‌കൂളിലായിരുന്നു രാജ്യത്തെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ഓലപ്പുരമേഞ്ഞ സ്‌കൂളിലേക്ക് തീ പടര്‍ന്നു പിടിച്ചായിരുന്നു അപകടം. ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനിടെ അടുപ്പില്‍ നിന്നാണ് തീപടര്‍ന്നത്.

ഒട്ടേറെ കുട്ടികളെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിന്‍ രക്ഷിച്ചെങ്കിലും 94 കുട്ടികള്‍ വെന്തുമരിച്ചു. പതിനെട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റക്കാരായവര്‍ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ കൃത്യവിലോപം കാട്ടിയതായുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം, പ്രതികള്‍ക്കെതിരായ ശിക്ഷ കുറഞ്ഞുപോയെന്നും അപ്പീല്‍ നല്‍കുമെന്നും കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.

English summary
Death of 94 children in Kumbakonam: Principal gets 10 years in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X