കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എഎപി വനിതാ നേതാവിന്റെ വീട്ടില്‍ സെക്‌സ് റാക്കറ്റ്'; ബിന്നി കുരുക്കിലേക്ക്

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കി ലോകശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് ഭരണം വലിച്ചെറിഞ്ഞ് അബദ്ധത്തില്‍ ചെന്നുചാടുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയില്‍ വിവാദം അവസാനിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ വനിതാ നേതാവിന്റെ വീട്ടില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള പ്രചാരണമാണ് അവസാനമായി മാധ്യമങ്ങളില്‍ നിറയുന്നത്.

ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആരോപിച്ച് എഎപിയുമായി തെറ്റിപ്പിരിഞ്ഞ വിനോദ് ബിന്നി എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് വാര്‍ത്ത പുറത്തുവന്നത്. എഎപി നേതാവ് അല്‍ക്കാ ലംബയുടെ വീട്ടില്‍ സെക്‌സ് റാക്കറ്റിനായി പോലീസ് റെയ്ഡ് നടത്തിയെന്നും രണ്ടുപേര്‍ പിടിയിലായെന്നുമായിരുന്നു വാര്‍ത്ത.

binny

വാര്‍ത്ത പ്രചരിച്ചയുടന്‍ പുറത്തുവന്നത് വ്യാജവാര്‍ത്തയാണെന്ന് കാട്ടി അല്‍ക്ക രംഗത്തെത്തി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വിനോദ് ബിന്നിക്കെതിരെ പോലീസില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്നിക്കും 327 പേര്‍ക്കുമെതിരെ സൈബര്‍ നിയമം അനുസരിച്ച് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അല്‍ക്കയുടെ ആരോപണം ബിന്നി നിഷേധിച്ചു. തന്റെതെന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് വാര്‍ത്ത വന്നതെന്നും തനിക്കതില്‍ ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും വിനോദ് ബിന്നി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ പ്രൊഫൈലിനെതിരെ ബിന്നി പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

English summary
Formber AAP leader and Delhi MLA Vinod Binny refutes Lamba charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X