കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പിറന്നാള്‍ ആഘോഷിക്കരുത്: മോദി

Google Oneindia Malayalam News

ദില്ലി: തന്റെ പിറന്നാള്‍ ആഘോഷിക്കാനായി പണം ചെലവഴിക്കരുതെന്ന് സുഹൃത്തുക്കളോടും പാര്‍ട്ടി അണികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്നതിന് പകരം ആ പണം കാശ്മീരിലെ പ്രളയബാധിതകര്‍ക്കായി സംഭവന ചെയ്യണമെന്നും മോദി അഭ്യര്‍ഥിച്ചു. സെപ്തംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ പിറന്നാള്‍.

പ്രധാനമന്ത്രിയായതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യത്തെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനാണ് ആരാധകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പരിപാടി. ഗുജറാത്തിലാണ് ഏറ്റവും വലിയ പരിപാടികള്‍ പദ്ധതിയിട്ടിരുന്നത്. പിറന്നാള്‍ ദിവസം മോദി ഗുജറാത്തില്‍ ഉണ്ടാകും. പ്രധാനമന്ത്രിയാകുന്നതിന് മുമ്പേ ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. രാജ്യം ഇന്ന് കാണുന്ന മോദി തരംഗത്തിന് തുടക്കം കുറിച്ചതും ഗുജറാത്തിലാണ്.

modi

പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും എന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ കേട്ടു. എന്നാല്‍ അതില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ സമയവും സംഭാവനയും കാശ്മീരിന് നല്‍കൂ. കാശ്മീരിലെ നമ്മളുടെ സഹോദരി സഹോദരന്മാര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്.

പിറന്നാള്‍ ദിനത്തില്‍ രാവിലെ അമ്മയെ സന്ദര്‍ശിച്ച ശേഷം മോദി ഗുജറാത്ത് ബി ജെ പി ആസ്ഥാനത്തെത്തി പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്ന് മോദി തന്നെ വ്യക്തമാക്കി. മോദിയുടെ പിറന്നാള്‍ ദിവസം ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിംഗും ഗുജറാത്തിലുണ്ടാകും. മോദിയുടെ അറുപത്തിനാലാം പിറന്നാളാണ് സെപ്തംബര്‍ 17ന്.

English summary
Don't celebrate my birthday, instead help in J&K relief: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X