കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കടത്തിനിടെ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

Mumbai
മുംബൈ: അടിവയറിനുളളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടംഗ ടാന്‍സാനിയന്‍ സംഘത്തിലെ ഒരാള്‍ മരിച്ചു. ഗുളികരൂപത്തിലാക്കിയ മയക്കുമരുന്നു വയറിനുള്ളില്‍ നിറച്ചായിരുന്നു സംഘം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. സംശയം തോന്നിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് സംഘത്തിലൊരാള്‍ മരിയ്ക്കുന്നത്.

മുംബൈയില്‍ തോളെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടി എത്തിയതെന്നാണ് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ കാട്ടിയ രേഖകളില്‍ വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയതാണെന്ന് മനസിലായത്. പിടിയിലായ ഇവരെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് എക്‌സറേ എടുക്കാന്‍ അനുമതി തേടുകയും ചെയ്തു. കോടതി അനുമതി നല്‍കിയതോടെ പ്രതികള്‍ കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ ഇവരെ ഉദ്യോസ്ഥര്‍ പിടികൂടി. തുടര്‍ന്ന് സംഘത്തിലൊരാള്‍ക്ക് കടുത്ത വയറുനവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എയര്‍ ഇന്റലിജന്‍സ് യൂണിറ്റ്. എന്നാല്‍ യാത്രാമദ്ധ്യേ ഇയാള്‍ മരിച്ചു. വായില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി പുറത്ത് വരുന്നുണ്ടായിരുന്നു.

ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വയറിനകത്ത് മയക്കുമരുന്നു ഗുളികകള്‍ ഉണ്ടായിരുന്നെന്ന് മനസിലായത്. 60 ഗുളികള്‍ കണ്ടെടുത്തു. ഈ ഗുളികകള്‍ വയറിനകത്ത് വച്ച് പൊട്ടിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 12 മുതല്‍ 15 ഗ്രാം വരെയാണ് ഓരോ ഗുളികയുടേയും ഭാരം. കൊക്കെയിനും ഗുളിക രൂപത്തില്‍ തന്നെ കടത്താന്‍ ശ്രമിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു.

മയക്കുമരുന്നു ശരീരത്തിനകത്ത് ഒളിപ്പിച്ച കടത്തുന്നവര്‍ സാധാരണ ഭക്ഷണവും വെള്ളവും കുടിയ്ക്കാറില്ല. മയക്കുമരുന്ന് ശരീരത്തില്‍ കലരുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ടാന്‍സാനിയന്‍ സംഘം ഭക്ഷണവും വെള്ളവുമൊക്കെ അതാത് സമയത്ത് കുടിച്ചിരുന്നതായി കണ്ടെത്തി.

English summary
Drug pill bursts in tummy, kills smuggler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X