കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് ആഘോഷത്തിനിടെ മുഖ്യമന്ത്രി മുസ്ലിം തൊപ്പി നിരസിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: ഈദ് ആഘോഷങ്ങള്‍ക്കിടെ മുഖ്യമന്ത്രി മുസ്ലിം തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഈദ് ആഘോഷത്തിനിടെ തൊപ്പി വെച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനാണ് ഇത്തവണ തൊപ്പി നിരസിച്ചത്. ഈദ് ആഘോഷിക്കാനെത്തിയ ചൗഹാന്‍ തനിക്ക് തൊപ്പി നല്‍കിയ കുട്ടിയെ അടുത്തുവിളിച്ച് സൗകര്യപൂര്‍വ്വം തൊപ്പി തലയില്‍ വെച്ചുകൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

2013 ആഗസ്തില്‍ ഈദ് ആഘോഷങ്ങള്‍ക്കിടെ ശിവ് രാജ് സിംഗ് ചൗഹാന്‍ മുസ്ലിം തൊപ്പി ധരിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ആര്‍ എസ് എസ് നേതാക്കള്‍ ചൗഹാനെ വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മുസ്ലിം തൊപ്പി സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോഴായിരുന്നു ചൗഹാന്‍ തൊപ്പി ധരിച്ചത്. അന്ന് ശിവ് രാജ് സിംഗ് ചൗഹാനെ അഭിനന്ദിച്ച സിനിമാ നടന്‍ റാസ മുറാദും ഇത്തവണ ആഘോഷത്തിന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

shivraj-singh-chouhan

2011 ല്‍ ഗുജറാത്തിലെ സദ്ഭാവന സത്യാഗ്രഹത്തിന്റെ സമയത്താണ് മുസ്ലിം നേതാക്കളില്‍ നിന്നും തൊപ്പി സ്വീകരിക്കാന്‍ നരേന്ദ്ര മോദി വിസമ്മതിച്ചത്. ശിവ് രാജ് സിംഗ് ചൗഹാനെ കണ്ട് മോദി പഠിക്കണം എന്നായിരുന്നു അന്ന് ആളുകള്‍ പറഞ്ഞത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് ബി ജെ പി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചൗഹാനും തൊപ്പി നിരസിച്ചത് ആളുകളെ അത്ഭുതപ്പെടുത്തി.

എന്നാല്‍ ഇത് സംബന്ധിച്ച് പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് എന്ത് ചോദ്യമാണ് എന്നായിരുന്നു ചൗഹാന്റെ മറുചോദ്യം. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ഈദ് എന്ന് പറഞ്ഞ മുഖ്യമന്ത്രി വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഹില്‍സ് മോസ്‌കില്‍ നടന്ന ഈദ്ഗാഹില്‍ ഭോപ്പാല്‍ എം പി അലോക് സഞ്ജാര്‍, കോണ്‍ഗ്രസ് നേതാവ് സുരേഷ് പചോരി എന്നിവരും ഉണ്ടായിരുന്നു.

English summary
Madhya Pradesh Chief Minister Shivraj Singh Chouhan refuses to wear skull cap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X