കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ എതിര്‍സ്ഥാനാര്‍ഥി തോക്ക് വാങ്ങിയത്എന്തിന്

Google Oneindia Malayalam News

വാരണാസി: കോണ്‍ഗ്രസ് നേതാവും നരേന്ദ്ര മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ അജയ് റായ് നിയമ വിരുദ്ധമായി തോക്ക് വാങ്ങിയതായി റിപ്പോര്‍ട്ട്. അധോലോക നേതാവായ ഷഹാബുദ്ദീനില്‍ നിന്നുമാണ് അജയ് റായ് എ കെ 47 തോക്ക് വാങ്ങിയതത്രെ. ബീഹാര്‍ സ്വദേശിയായ ഷഹാബുദ്ദീന്‍ ഇപ്പോള്‍ ജയിലിലാണ്.

ബിഹാര്‍ പോലീസിലെ ഡയറക്ടര്‍ ജനറലായ ഡി പി ഓജ ഉത്തര്‍ പ്രദേശ് ഹോം സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 82 പേജുള്ള റിപ്പോര്‍ട്ടില്‍ മുന്‍ എം എല്‍ എയായ അജയ് റായ്, റാഞ്ചിയിലെ കുപ്രസിദ്ധ ക്രിമിനലായ അനില്‍ ശര്‍മ എന്നിവരുടെ പേരുകളാണ് ഉള്ളത്. വാരണാസി കോല്‍സലയിലെ മുന്‍ എം എല്‍ എയാണ് അജയ് റായ്.

ajai-rai

കാശ്മീരില്‍ നിന്നും ഷഹാബുദ്ദീന്‍ വന്‍ തോതില്‍ എ കെ 47 തോക്കുകള്‍ കടത്തി എന്നാണ് റിപ്പോര്‍ട്ട്. അതില്‍ എട്ടോ പത്തോ ഒഴിച്ചുള്ള തോക്കുകള്‍ അജയ് റായ്, അനില്‍ ശര്‍മ എന്നിവര്‍ക്ക് വിതരണം ചെയ്തതായും ഡി ജി പി അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ലാണ് ഈ ഇടപാട് നടന്നത്. 2003 ലാണ് ഡി ജി പി ഉത്തര്‍ പ്രദേശ് ഹോം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് അയച്ചത്.

ഇന്ത്യ ടി വിയിലെ രജത് ശര്‍മയുടെ ആജ് കി ബാത് എന്ന ഷോയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലമാണ് വാരണാസി. ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളും ഇവിടെ മത്സരിക്കുന്നുണ്ട്. ദിഗ് വിജയ് സിംഗ്, പ്രിയങ്ക ഗാന്ധി തുടങ്ങിയ വമ്പന്മാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മുന്‍ എം എല്‍ എയായ അജയ് റായിയെ ആണ് കോണ്‍ഗ്രസ് വാരണാസിയിലേക്ക് പരിഗണിച്ചത്.

English summary
Modi's Varanasi rival Ajay Rai bought AK-47 rifles from Shahbuddin, says secret Bihar police report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X