കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തീപ്പിടിത്തം; മലയാളിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ തിലക് നഗറില്‍ കെട്ടിടത്തിന് തീ പിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലാളിയാണ്. ജൂലായ് 31 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.

പത്തനംതിട്ട സ്വദേശിയായ റോബിന്‍ ആണ് മരിച്ചത്. തിലക് നഗറിലെ ഒരു എക്‌സ് റേ ക്ലിനിക്കില്‍ ആയിരുന്നു തീപ്പിടിത്തം. ക്ലിനിക്കില്‍ ആ സമയം ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

Delhi Map

തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മരിച്ച നിലയിലാണ് നാല് പേരേയും കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി ഏറെ നേരം പണിപ്പെട്ടാണ് തീ അണച്ചത്.

റോബിന്റേത് ഉള്‍പ്പെടെ, മരിച്ച എല്ലാവരുടേയും മൃതദേഹങ്ങങ്ള്‍ ദില്ലിയിലെ ദീന്‍ ദയാലു ആസുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. റോബിന്‍ ക്ലിനിക്കിലെ ജീവനക്കാരനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

English summary
Fire breaks out in Delhi building; four died, icluding one Malayali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X