കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു: രാജഗോപാല്‍ പരിഗണനയില്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഉത്തരപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, നാഗാലാന്റ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. കേരളത്തിലെ ബി ജെ പി നേതാവായ ഒ രാജഗോപാലിനെ കര്‍ണാടക ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിട്ടുണ്ട്.

ഉത്തരപ്രദേശ് ഗവര്‍ണറായി മുന്‍കേന്ദ്ര പെട്രോളിയം മന്ത്രി റാം നായിക്കും ഛത്തീസ്ഗഡ് ഗവര്‍ണറായി പഞ്ചാബിലെ മുന്‍ മന്ത്രി ബല്‍റാംദാസ് ഠണ്ഡയും തിരഞ്ഞെടുക്കപ്പെട്ടു. ഒ പി കൊഹ്ലി ഗുജറാത്ത് ഗവര്‍ണറായും കെ എന്‍ ത്രിപാഠി പശ്ചിമ ബംഗാള്‍ ഗവര്‍ണറായും പി ബി ആചാര്യ നാഗാലാന്റ് ഗവര്‍ണറായും ചുമതലയേല്‍ക്കും.

op-kohli-ram-naik

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക രാഷ്ട്രപതി അംഗീകാരത്തിനായി നല്‍കിയത്. കര്‍ണാടക ത്രിപുര എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരെ ഉടന്‍ പ്രഖ്യാപിക്കും. കേരളത്തില്‍ ഒരു സീറ്റ്‌പോലും ലഭിക്കാത്തതുകൊണ്ട് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാത്ത ഒ രാജഗോപാലിന് ഇനി പ്രതീക്ഷ കര്‍ണാകയിലെ ഗവര്‍ണര്‍സ്ഥാനമാണ്.

യു പി എ സര്‍ക്കാര്‍ നിയമിച്ച ബി എല്‍ ജോഷിയ്ക്ക് പകരക്കാനായാണ് റാം നായിക്കിന് നറുക്ക് വീണത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ലോകായുക്ത വിഷയങ്ങളിലടക്കം സര്‍ക്കാറിനോട് കൊമ്പുകോര്‍ത്ത കമല ബേനിവാളിനെ സ്ഥലം മാറ്റിയാണ് ബി ജെ പിയുടെ മുന്‍ ദില്ലി ഘടകം അദ്ധ്യക്ഷനായ ഒ പി കോഹ്ലിയെ ഗുജറാത്ത് ഗവര്‍ണറായി പ്രഖ്യാപിച്ചത്.

യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് പുതിയ സര്‍ക്കാര്‍ രാജിവക്കാന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരില്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ആയിരുന്നു പ്രമുഖ. ഷീല ദീക്ഷിതിനേയും ശങ്കരനാരായണനേയും ശിവരാജ് പാട്ടീലിനേയും സ്ഥലം മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.

English summary
Senior BJP leader and former Union minister Ram Naik was on Monday appointed as governor of Uttar Pradesh and party's veteran Delhi leader O P Kohli will move to Gujarat, in the first appointment of five governors by the Narendra Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X