കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ:ബിജെപി എംപിമാരുമായി ഇസ്രായേലിന്‍റെ ചര്‍ച്ച

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ ഇന്ത്യ ആരുടെ ഭാഗത്ത് നില്‍ക്കും. നിലവിലെ നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ എന്ന് തന്നെ പറയേണ്ടി വരും.

വിഷയത്തില്‍ ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാന്‍ ഇസ്രായേലും രംഗത്തെത്തിക്കഴിഞ്ഞു. ഇതിനായി ബിജെപി എംപിമാരെ ഇസ്രായേല്‍ പ്രതിനിധികള്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി.

Gaza Israel Tank

ഇസ്രായേലിന്റെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളാണ് ബിജെപി എംപിമാരെ കണ്ടത്. മുതിര്‍ന്ന നേതാക്കളെയല്ല ഇവര്‍ കണ്ടത് എന്നതാണ് ശ്രദ്ധേയം. പുതുമുഖങ്ങളായ ജയന്ത് സിന്‍ഹ, മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് എന്നിവരുമായിട്ടായിരുന്നു ഇസ്രായേല്‍ പ്രതിനിധികളുടെ കൂടിക്കാഴ്ച.

ഗാസ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുറവിളി കൂട്ടുന്നതിനിടെയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത് എന്നതാണ് പ്രധാനം. ഗാസ വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ ഇസ്രായേല്‍ പ്രതിനിധികള്‍ എംപിമാരോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായ റാഥോര്‍ഡിനെ കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടുത്താനുള്ള കാരണം അദ്ദേഹത്തിന്റെ സൈനിക മേഖലയിലെ പരിചയമാണെന്നാണ് വിലയിരുത്തല്‍.

ബിജെപി നേതാവും മുന്‍ ധനമന്ത്രിയും ആയ യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത് സിന്‍ഹ. സാമ്പത്തിക വിദ്ഗധനായ ജയന്ത് ഇരുപത് വര്‍ഷത്തോളം അമേരിക്കയിലായിരുന്നു താമസം. ഇസ്രായേല്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Israel diplomats in India met BJP MPs Jayant Sinha and Rajyavardhan Singh Rathore regarding Gaza issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X