കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിടപാടുകള്‍ സെപ്തംബര്‍ 29ന് മുമ്പ് തീര്‍ക്കൂ

Google Oneindia Malayalam News

ബാഗ്ലൂര്‍ : ബാങ്കിടപാടുകള്‍ സെപ്തംബര്‍ 29ന് മുമ്പ് തീര്‍ത്തില്ലെങ്കില്‍ കാര്യങ്ങളെല്ലാം അവതാളത്തിലായേക്കാം കേട്ടോ. കാരണം എന്തെന്നോ, ഇനി വരാനിരിക്കുന്നത് അവധി ദിവസങ്ങളുടെ പെരുമഴയാണ്.

ഒക്ടോബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ ബാങ്ക് അവധിയാണ്. ഗാന്ധിജയന്തി, നവമി എന്നിവ പ്രമാണിച്ചാണ് രണ്ടിന് അവധി. വിജയദശമി പ്രമാണിച്ചാണ് മൂന്നിന് അവധി. ഇതിനുപുറമെ ഒക്ടോബര്‍ ആറിന് ബക്രീദിന്റെ അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ദിവസമായ അഞ്ചിനാണ് നിലവില്‍ അവധിയുളളത്.

bank

എല്ലാവരും അവധി ആഘോഷിക്കാനുളള തത്രപ്പാടിലാകുന്നതിനാല്‍ എ.ടി.എമ്മുകളിലെല്ലാം പണം തീരാനാണ് സാധ്യത. കാശില്ലാതെ ബുദ്ധിമുട്ടുന്നത് അവധിദിനത്തിന്റെ നിറം കെടുത്തിയേക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ ആവശ്യമുളള പണം നേരത്തെ എടുത്തുവയ്ക്കുന്നതാണ് ബുദ്ധി. ബാങ്കുകളില്‍ അര്‍ധവാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ടുളള തിരക്കുകളുളളതിനാല്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് ദിനങ്ങളില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.

അര്‍ധവാര്‍ഷിക കണക്കെടുപ്പ് സമയമായിട്ടുകൂടി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഓര്‍ഡര്‍ ഉളളതിനാല്‍ ഈ രണ്ട് ദിവസങ്ങളിലും ബാങ്കിന് അവധിയുണ്ടായിരിക്കില്ല.
എന്നാല്‍ നിത്യേനയുളള ഇടപാടുകളൊന്നും ഈ ദിവസങ്ങളില്‍ നടത്താനാവില്ല. അടുത്തയാഴ്ച മൂന്ന് ദിവസം മാത്രമാണ് പൂര്‍ണതോതിലുളള പ്രവര്‍ത്തനമുണ്ടാകുക.
അവധിദിവസങ്ങളുടെ നീണ്ട നിരയായതിനാല്‍ ഞായറാഴ്ച വരെ ബാങ്കുകള്‍ക്ക് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇടപാടുകള്‍ നടത്തേണ്ടവര്‍ ഒന്നുകില്‍ സെപ്തംബര്‍ 29ന് മുമ്പ് തീര്‍ക്കണം അല്ലാത്തപക്ഷം ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചവരെ കാത്തിരിക്കേണ്ടിവരും.

English summary
Following back-to-back festive holidays spanning an entire week, ATMs of almost all banks are likey to go cashless, your plans for the week long festive holidays might fall flat if you have not stacked enough cash to meet all your expenses!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X