കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരാമര്‍ശം ഗിരിരാജിനെതിരെ ബിജെപി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മോദി വിമര്‍ശകര്‍ ഇന്ത്യ വിട്ട് പാകിസ്താനിലേയ്ക്ക് പോകേണ്ടിവരുമെന്നും അത്തരക്കാര്‍ക്ക് ഇന്ത്യയില്‍ യാതൊരു സ്ഥാനവുമില്ലെന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്ത്. സിംഗിന്റെത് നിരത്തുര്രരവാദിത്തപരാമയ പ്രസ്തവാനയാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടി അനുവദിയ്ക്കില്ലെന്നും ബിജെപി.

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം പറഞ്ഞത്. മോദി വിമര്‍ശകര്‍ക്കെതിരെ ഗിരിരാജ് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നവാദയില്‍ നിന്നും മത്സരിയ്ക്കുന്ന സ്ഥാനര്‍ത്ഥിയാണ് സിംഗ്. മോദിയെ വിമര്‍ശിയ്ക്കുന്നവര്‍ പാകിസ്താന്‍കാരാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും നേതാവ് പറഞ്ഞു.

Giriraj

സിംഗിന്റെ പരാമര്‍ശത്തിന് ട്വിറ്ററിലൂടചെ മറുപടി നല്‍കുകയായിരുന്നു സിശീല്‍ കുമാര്‍ മോദി. മോദി പ്രധാനമന്ത്രിയാകുന്നതിനെ തടയുന്നവര്‍ ഇന്ത്യയ്ക്ക എഥിരാണെന്നും ഇവര്‍ പാകിസ്താന്‍ അനുകൂലികളാണെന്നും സിംഗ് പറഞ്ഞിരുന്നു. സിംഗിന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണ് സിംഗ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിയ്ക്കുന്നത്.

English summary
Giriraj Singh's statement against Modi critics irresponsible, BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X