കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ രേഖയില്‍ ആഫ്രിക്ക സ്വദേശി 'നീഗ്രോ'!

Google Oneindia Malayalam News

പനാജി: ഒന്നിന് പുറകെ ഒന്നൊഴിയാതെ ഗോവ സര്‍ക്കാരിന് വിവാദങ്ങളുടെ കളിയാണ്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ് എന്ന് പറഞ്ഞ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ആഫ്രിക്കന്‍ സ്വദേശിയായ യുവാവിനെ പരാമര്‍ശിക്കാനായി നീഗ്രോ എന്ന പദം ഉപയോഗിച്ചതാണ് വിവാദമായത്.

ഗോവയിലെ കലാന്‍ഗുട്ടില്‍ നിന്നും മെയ് എട്ടിന് അറസ്റ്റ് ചെയ്ത ആഫ്രിക്കന്‍ സ്വദേശിയെ പരാമര്‍ശിക്കാന്‍ വേണ്ടിയാണ് അജ്ഞാതനായ ആഫ്രിക്കന്‍ നീഗ്രോ എന്ന പ്രയോഗം നടത്തിയിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഹാജരാക്കിയ അനക്‌സറിലാണ് ഈ പ്രയോഗമുള്ളത്. സഭയുടെ മണ്‍സൂണ്‍ സെക്ഷനില്‍ ചര്‍ച്ച നടക്കവേ മുഖ്യമന്ത്രി എഴുതിത്തയ്യാറാക്കിയ മറുപടിക്കൊപ്പമായിരുന്നു ഈ രേഖ സഭയിലെത്തിയത്.

goa-map

ഗോവ സര്‍ക്കാരിന്റെ നീഗ്രോ പ്രയോഗത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തി. ആളുകളെ കൃത്യമായ രീതിയില്‍ അഭിസംബോധന ചെയ്യാനും വാക്കുകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബോധവത്കരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. 2013 നവംബറില്‍ ഗോവയിലെ രണ്ട് എം എല്‍ എമാര്‍ ആഫ്രിക്കന്‍ വംശജരെ കാട്ടുമൃഗങ്ങള്‍ എന്നും കാന്‍സര്‍ എന്നും വിളിച്ചത് വിവാദമായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ ആഫ്രിക്കയിലെ കറുത്ത വംശജരെ കുറിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കാണ് നീഗ്രോ. സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ കറുപ്പ് എന്നാണ് ഈ വാക്കിനര്‍ഥം. മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ വാക്ക് ഇപ്പോള്‍ അമേരിക്കന്‍, ബ്രിട്ടീഷ് ഇംഗ്ലീഷുകളില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വംശീയ പ്രയോഗമായിട്ടാണ് നീഗ്രോ എന്ന വാക്കിനെ പൊതുവെ കണക്കാക്കുന്നത്.

English summary
The Goa government is in the news once again for using a racial offensive term while referring to Africans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X