കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് ഗോവ മന്ത്രി

Google Oneindia Malayalam News

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ഗോവയിലെ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. സഹകരണ മന്ത്രി ദീപക് ധവാലികാറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ താമസിയാതെ ഹിന്ദുരാഷ്ട്രമാകും എന്ന് എനിക്കുറപ്പുണ്ട് എന്നായിരുന്നു 56 കാരനായ ധവാലികാറുടെ വാക്കുകള്‍.

ഗോവ മന്ത്രിസഭാംഗമാണെങ്കിലും ബി ജെ പിക്കാരനല്ല ദീപക് ധവാലികാര്‍. ബി ജെ പിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ നേതാവാണ് ദീപക് ധവാലികാര്‍. ഗോവ അസംബ്ലിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയത്തിനിടെയാണ് ഇദ്ദേഹം ഇത് പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് അത്തരം അഭിപ്രായമില്ല എന്നാണ് ബി ജെ പിയുടെ നിലപാട്.

modi10

വിവാദ പ്രസ്താവനയെ പിന്തുണക്കാന്‍ ബി ജെ പി തയ്യാറായില്ല. ധവാലികാറുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കും അത്. ബി ജെ പിക്ക് അത്തരത്തില്‍ ഒരു നിലപാടില്ല. ഭരണഘടനയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. ഒരു മതത്തിനും കൂടുതല്‍ പ്രാധാന്യമില്ല - പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

എന്നാല്‍ ധവാലികാറുടെ വാക്കുകളെ വെറുതെ വിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രധാനമന്ത്രിയും ഗോവ മുഖ്യമന്ത്രിയും പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്ത് ആവശ്യപ്പെട്ടു. ബി ജെ പിയുടെ ഒളി അജണ്ടയാണ് ഇത്. ധവാലികാറുടെ പ്രസ്താവനയെക്കുറിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പ്രതികരിക്കണം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ ബിക്കിനി നിരോധിക്കണം എന്ന് പറഞ്ഞ് വിവാദത്തിലായ സുദിന്‍ ധവാലികറുടെ സഹോദരനാണ് ദിലിപ്. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സുദിന്‍ ധവാലികര്‍ പിന്നീട് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. ഗോവയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് ധവാലികര്‍ സഹോദരന്മാരുടെ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി.

English summary
Goa Minister Deepak Dhavlikar has said Prime Minister Narendra Modi will develop India into a Hindu Nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X