കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുല്‍സാറിന് ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

  • By Aswathi
Google Oneindia Malayalam News

ദല്ലി: പ്രശസ്ത കവിയും ഗാനരചയ്താവും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ഗുല്‍സാറിന് ഇന്ത്യന്‍ സിനിമാ രംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ദാദ സാഹേബ് ഫല്‍ക്കെ പുരസ്‌കാരം.

ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്രസംഭാവനകളെ കണക്കിലെടുത്താണ് ഗുല്‍സറിനെ 2013ലെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്വര്‍ണ കമലവും പത്ത് ലക്ഷം രൂപയും പൊന്നാടയും അടങ്ങിയതാണ് പുരസ്‌കാരം.

Gulzar

അഞ്ചു പതിറ്റാണ്ടിലേറെയായി ഹിന്ദി സിനമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഗുല്‍സറിന്റെ ഗാനങ്ങള്‍ പഴയതും പുതിയതുമായ തലമുറയ്ക്ക് ഒരുപോലെ ആസ്വാദ്യമാണ്. 2009-ല്‍ സ്ലം ഡോഗ് മില്യണറിയിലെ ജയ് ഹോ എന്ന ഗാനത്തിന് എ ആര്‍ റഹ്മാനോടൊപ്പം ഓസ്‌കാര്‍ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇതേ ഗാനത്തിന് ഗ്രാമി പുരസാകരവും ലഭിച്ചു.

1956-ല്‍ ചലച്ചിത്ര രംഗത്തേക്ക് കടന്ന ഗുല്‍സാര്‍ ബിമല്‍ റോയ് യുടെ ബാന്ദിനി എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയും സാഹിത്യവും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിച്ചു എന്നതാണ് ഗുല്‍സാറിന്റെ പ്രത്യേകത. ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥകളെഴുതുകയും സ്വന്തമായി സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മേരേ അപ്‌നേ, കോശിഷ്, ആന്തി, കുശ്ബു, അങ്കുര്‍, മിര്‍, ലോക്കിന്‍, മാച്ചിസ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 2004ല്‍ പത്മഭൂഷനും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസാകരത്തിനും 79കാനായ ഗുല്‍സാറിരണ്‍ സിങ് കല്‍റ അര്‍ഹനായി.

English summary
Gulzar, best known for penning memorable hits like ‘Tujhse Naaraaz Nahi’ and ‘Tere Bina Zindagi Se’ besides directing critically acclaimed films like ’Aandhi’ and ‘Mausam’, was today chosen for the prestigious Dada Saheb Phalke award, the highest official recognition for film personalities in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X