കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫീസ് സയ്യീദിന് എവിടെയും പോകാം: പാകിസ്താന്‍

Google Oneindia Malayalam News

ദില്ലി: ഹാഫീസ് സയ്യീദ് പാകിസ്താന്‍ പൗരനാണ് എന്നും മറ്റുള്ളവരെ പോലെ പാകിസ്താനില്‍ എവിടെയും സഞ്ചരിക്കാന്‍ സയ്യീദിനും അവകാശമുണ്ട് എന്നും അബ്ദുള്‍ ബാസിത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇന്ത്യയിലേക്കുള്ള പാക് ഹൈ കമ്മീഷണറായ അബ്ദുള്‍ ബാസിത് ഇത് പറഞ്ഞത്. ഹാഫീസ് സയ്യീദ് പാകിസ്താന്‍ പൗരനാണ്. രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഇതില്‍ എന്താണ് പ്രശ്‌നം - ബാസിത് ചോദിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാ അത്ത് ഉദ്ദവ നേതാവ് ഹാഫീസ് സയ്യീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഈ ആവശ്യത്തോട് അനുകൂല നിലപാടല്ല പാകിസ്താന്‍ എടുക്കുന്നത്. ഹാഫീസ് സയ്യീദിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ വേണ്ട എന്ന് വ്യക്തമാക്കുന്നതാണ് ബാസിതിന്റെ വാക്കുകള്‍. ഒരു രാജ്യത്തിനും ലോകത്തോട് ആജ്ഞാപിക്കാന്‍ ശക്തിയില്ലെന്നും ബാസിത് പറഞ്ഞു.

abdul-basit

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരബന്ധം വളരാത്തതിന് പല കാരണങ്ങളുമുണ്ട്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളുമുണ്ട്. ഈ പരിതസ്ഥിതിയില്‍ എങ്ങനെയാണ് പാകിസ്താനും ഇന്ത്യയും തമ്മില്‍ വ്യാപാര ബന്ധം എങ്ങനെ മെച്ചപ്പെടാനാണ്. ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സഹകരിച്ചാല്‍ പിന്നെ ഇരുരാജ്യങ്ങള്‍ക്കും മറ്റുളളവരുടെ ആവശ്യം വരില്ല.

എന്നാല്‍ പരസ്പരബന്ധത്തിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്നും ബാസിത് പറഞ്ഞു. പാകിസ്താന് ഇന്ത്യയെ അവഗണിക്കാന്‍ പറ്റില്ല. പാകിസ്താനുമായി കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഴി കണ്ടെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യ ആവശ്യപ്പെടുന്ന രീതിയില്‍ ഭീകരവാദം ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ് ബാസിതിന്റെ ഹാഫിസ് സയ്യീദ് പ്രസ്താവന.

English summary
In a statement with a huge potential to generate controversy, the Pakistan High Commissioner to India Abdul Basit on Monday said that Hafiz Saeed is free to roam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X