കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂക്കിലേറ്റിക്കൊളൂ, എന്നാലും മാപ്പ് പറയില്ല: മോദി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ പരസ്യമായി തൂക്കിക്കൊന്നോളൂ. എന്നാലും മാപ്പ് പറയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. മാപ്പ് പറച്ചില്‍ കൊണ്ട് ക്ഷമിക്കേണ്ടുന്ന കാര്യമല്ല അത്. എനിക്കെതിരായ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ എന്നെ തെരുവില്‍ തൂക്കിലേറ്റുകയാണ് വേണ്ടത്.

2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദി മാപ്പ് പറയണം എന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി. നിരപരാധിയാണ് എന്ന് എല്ലാ തരത്തിലും ഞാന്‍ തെളിയിച്ചു കഴിഞ്ഞു. ഗുജറാത്തിനെക്കുറിച്ചുള്ള ഓരോ ചോദ്യത്തിനും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ജനങ്ങള്‍ എല്ലാ കാര്യങ്ങളും അറിയണം. മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

narendra-modi

ഗുജറാത്ത് കലാപത്തിന്റെ കാര്യത്തില്‍ താന്‍ ഒരിക്കലും നിശബ്ദനായി ഇരുന്നിട്ടില്ല. 2002 ഫെബ്രുവരിക്ക് ശേഷം ഒട്ടേറെ ജേര്‍ണലിസ്റ്റുകള്‍ക്കും എഡിറ്റര്‍മാര്‍ക്കും താന്‍ ഇന്റര്‍വ്യൂ കൊടുത്തു. എന്നാല്‍ സത്യം അറിയാന്‍ പലര്‍ക്കും താല്‍പര്യമില്ല. തനിക്കെതിരെ ഗൂഡാലോചന നടത്തുകയായിരുന്നു അവര്‍. തെറ്റുകാരനാണെങ്കില്‍ പരസ്യമായി തൂക്കിക്കൊല്ലുകയാണ് വേണ്ടത്. മാപ്പ് പറയിപ്പിക്കുകയല്ല.

വാരണാസിയില്‍ താന്‍ മത്സരിക്കുന്നത് ആരെയും തോല്‍പിക്കാന്‍ വേണ്ടിയല്ല. ജനങ്ങളുടെ മനസ് കീഴടക്കാന്‍ വേണ്ടിയാണ് താന്‍ വാരണാസിയില്‍ പോകുന്നത്. തന്നെ അടുത്തറിയുമ്പോള്‍ അവര്‍ അവരെന്നെ സ്‌നേഹിക്കും. വാരണാസിക്ക് പുറമേ വഡോദരയിലും മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടേതാണ് എന്നും മോദി പറഞ്ഞു. വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് മോദിയുടെ എതിരാളി.

English summary
Hang me if I have committed a crime but no apology, says Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X