കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമ മാലിനി മതം മാറിയത് വിവാദമാക്കാന്‍ എഎപി

Google Oneindia Malayalam News

മധുര: മധുരയിലെ ബി ജെ പി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ ഹേമ മാലിനി മതംമാറിയ വിവരം മറച്ചുവെച്ചു എന്ന് ആം ആദ്മി പാര്‍ട്ടിക്ക് പരാതി. വിവാഹ സമയത്ത് മുസ്ലിം മതം സ്വീകരിച്ച ഹേമ മാലിനി നാമ നിര്‍ദ്ദേശ പത്രികയില്‍ കാണിച്ചില്ല എന്നാണ് ആപ്പിന്റെ പരാതി.

നാമനിര്‍ദ്ദേശ പത്രികയില്‍ ബഹുമതിയായി കിട്ടിയ ഡോക്ടറേറ്റ് അല്ലാതെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടില്ല എന്നും പരാതിയിലുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ ഇതിനെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിശാല്‍ ചൗഹാന്‍ പറഞ്ഞു, പത്രിക സമര്‍പ്പണത്തിന്റെ ഘട്ടത്തില്‍ ഒരു പാര്‍ട്ടികളും പരാതി പറഞ്ഞിരുന്നില്ല.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെറുതെ തടസ്സങ്ങള്‍ പറയുകയാണ് എന്നാണ് ബി ജെ പി പ്രതികരിക്കുന്നത്.

ഹേമമാലിനി

ഹേമമാലിനി

ബോളിവുഡ് നടിയും സംവിധായികയും ഡാന്‍സറുമായി ഹേമ മാലിനി ബി ജെ പിയുടെ സ്ഥാനാര്‍ഥിയാണ്.

മധുര

മധുര

ബി ജെ പി സ്ഥാനാര്‍ഥിയായി മധുരയില്‍ നിന്നാണ് ഇവര്‍ ഇത്തവണ മത്സരിക്കുന്നത്

ഇതാ ഒരു താമര

ഇതാ ഒരു താമര

മധുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഹേമ മാലിനി വഴിയരികില്‍ കണ്ട ഒരാള്‍ക്ക് താമര നല്‍കുന്നു

ഇഷാ ഡിയോള്‍

ഇഷാ ഡിയോള്‍

ഹേമ മാലിനിക്ക് വേണ്ടി വോട്ട് പിടിക്കാൻ ഇഷാ ഡിയോള്‍ എത്തിയപ്പോള്‍

 വൃന്ദാവനം

വൃന്ദാവനം

മധുരയ്ക്കടുത്ത വൃന്ദാവനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഹേമമാലിനി

മുന്‍ എം പി

മുന്‍ എം പി

2003 മുതല്‍ 2009 വരെ മഹാരഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഹേമ മാലിനി.

പര്യടനം

പര്യടനം

മധുരയിലെ തിരഞ്ഞടുപ്പ് ക്യാംപെയ്‌നിനിടെ ഹേമ മാലിനി

പത്രിക

പത്രിക

മധുരയില്‍ ഹേമ മാലിനി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

പാര്‍ട്ടിക്കാര്‍ക്കൊപ്പം

പാര്‍ട്ടിക്കാര്‍ക്കൊപ്പം

മധുരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഹേമമാലിനി

English summary
Hema Malini concealed her educational qualification, conversion to Islam in affidavit: AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X