കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമമാലിനിക്കും ഇറാനിക്കും ദൂരദര്‍ശനില്‍ വിലക്ക്

Google Oneindia Malayalam News

ലഖ്‌നൊ: സ്മൃതി ഇറാനി, ഹേമമാലിനി, നഗ്മ, ജയപ്രദ തുടങ്ങിയ സിനിമാ താരങ്ങള്‍ക്ക് ദേശീയ ടി വി ചാനലായ ദൂരദര്‍ശനില്‍ വിലക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളായത് കൊണ്ടാണ് ഇവരുടെ സിനിമകള്‍ക്ക് ദൂരദര്‍ശനില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ സിനിമകളും മറ്റ് പരിപാടികളും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കില്ല.

തിരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് കാണിച്ചാണ് ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കിയിരിക്കുന്നത്. ദേശീയ ചാനലായ ദൂരദര്‍ശന്‍ കാണുന്ന ആളുകളെ സിനിമകളും പരിപാടികളും സ്വാധീനിക്കാനിടയുണ്ട് എന്ന് കാണിച്ചാണ് നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നഗ്മ മത്സരിക്കുന്ന മീററ്റ്, ജയപ്രദ (രാഷ്ട്രീയ ലോക് ദള്‍) രാജ് ബബ്ബാര്‍ തുടങ്ങിയവരുടെ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

hema-malini-sriti-irani

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കെതിരായാണ് ബി ജെ പിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനി മത്സരത്തിന് ഇറങ്ങുന്നത്. ഉത്തര്‍ പ്രദേശിലെ അമേഠിയാണ് ഇവരുടെ മണ്ഡലം. ബി ജെ പി ടിക്കറ്റില്‍ മധുരയില്‍ നിന്നാണ് മത്സരിക്കുന്നത്. ജാവേദ് ജാഫ്രി, ഗുല്‍ പനാഗ് തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിനിധികള്‍.

ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇവരുടെ പരിപാടികള്‍ വരുന്നത് സ്ഥാനാര്‍ഥികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു എന്ന് കാണിച്ച് ദൂരദര്‍ശന് പരാതികള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥികളുടെ പരിപാടികളും സിനിമകളും പ്രദര്‍ശിപ്പിക്കേണ്ട എന്ന് ദൂരദര്‍ശന്‍ തീരുമാനിച്ചത്.

English summary
Films of stars Hema Malini, Jaya Prada, Nagma, Smriti Irani and Jaaved Jaaferi, who are all contesting Lok Sabha elections, have been banned from being telecast on the national television channel Doordarshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X