കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയല്പം ഡാര്‍ക്ക് ചോക്ലേറ്റ് നുണയാം...

Google Oneindia Malayalam News

ചോക്ലേറ്റിന്റെ മധുരം നുണയാന്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളുടെ വരവ് പ്രതീക്ഷയോടെ കാത്തിരുന്നതൊക്കെ പഴയ കഥ. നമ്മുടെ ഇഷ്ടത്തിനനുസരിച്ച വിവിധയിനം ചോക്ലേറ്റുകള്‍ ഇന്ന് വിപണിയില്‍ സുലഭമായുണ്ട്. ഏത് തിരഞ്ഞെടുക്കണമെന്ന പ്രയാസം മാത്രം. ഡാര്‍ക്കും മില്‍ക്കും എന്നുവേണ്ട ഏതുതരം ചോക്ലേറ്റ് വേണമെങ്കിലും യഥേഷ്ടം തിരഞ്ഞെടുക്കാം.

പ്രായഭേദമന്യേ എല്ലാവര്‍ക്കും അല്പം പ്രിയം കൂടുതല്‍ തന്നെയാണല്ലേ ചോക്ലേറ്റുകളോട്. എങ്കിലും ആരോഗ്യത്തെപ്പറ്റി വ്യാകുലപ്പെടേണ്ട സ്ഥിതിയിലാകുമ്പോള്‍ പാതി മനസ്സോടെ ചോക്ലേറ്റ് ഉപേക്ഷിക്കേണ്ടിവരുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ അടുത്തകാലത്ത് നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ ഒരുപരിധിവരെ തടയാന്‍ ഇടയാക്കുമെന്നാണ്.

darkchocolates

കുറച്ചുനാള്‍ മുമ്പുവരെ നമ്മുടെ നാട്ടില്‍ ഡാര്‍ക്ക് ചോക്ലേറ്റുകളോട് ആര്‍ക്കും വലിയ പ്രിയം ഇല്ലായിരുന്നു. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളെവനോയിഡുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായകമാകുമെന്നാണ് ഈയ്യിടെ നടന്ന ചില പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. അതിനാല്‍ ഇവയോടുളള പ്രിയവും ഏറിവരികയാണ്.

ഇന്ത്യയിലെ ചോക്ലേറ്റ് പ്രേമികളുടെ രുചി ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്കാണ് ആവശ്യക്കാരേറെയുളളത്. - ഓള്‍ ഇന്ത്യ ഫുഡ് പ്രൊസസിങ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ പുനീത് കുമാര്‍ പറയുന്നു.

60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കുറയ്ക്കുമെന്നാണ് പറയുന്നത്. മസ്തിഷ്‌ക്കത്തിലേക്കും ഹൃദയത്തിലേക്കുമുളള രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നു. ഇക്കാരണത്താല്‍ പല പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാണ കമ്പനികളും ചോക്ലേറ്റിലെ കൊക്കോയുടെ അളവ് കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. എന്താ, ഇനിയല്പം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം അല്ലേ ?

English summary
The perceived health benefit is also one factor for the switch to dark chocolate. Dark chocolate increases blood flow to the brain as well as to the heart, so it can help improve cognitive function. So the demand is expected to grow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X