കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കാര്‍ഗില്‍ രക്തസാക്ഷികളെ ആദരിച്ചു

  • By Richa Bajpai
Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളെ രാജ്യം ആദരിച്ചു. കാര്‍ഗില്‍ വിജയ് ദിവസിന്റെ 15ാം വാര്‍ഷികദിനമായിരുന്ന ശനിയാഴ്ച വീരമൃത്യു വരിച്ച ജവന്മാരുടെ ബന്ധുക്കളും കൂട്ടുകാരും ദ്രാസില്‍ ഒത്തു കൂടി സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ച നടത്തി. പാകിസ്താനെ തുരത്തില്‍ ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ച ദിവസം കൂടിയാണിത്. ഈ െൈസനിക നീക്കത്തില്‍ 500ലേറെ സൈനികരുടെ ജീവന്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

1999 മെയ് ആദ്യവാരത്തിലാണ് പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇന്ത്യയുടെ കര-വ്യോമസേനകള്‍ സംയുക്തമായി പ്രതിരോധം തീര്‍ത്തെങ്കിലും ദേശീയ പാത ഒന്നും ടൈഗര്‍ ഹില്‍സ് എന്ന കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലയും പാകിസ്താന്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ വന്‍ തിരിച്ചടി നേരിട്ടു.

Kargil

ജൂലായ് മൂന്നിനാണ് ടൈഗല്‍ ഹില്‍സ് തിരിച്ചുപിടിയ്ക്കാനുള്ള സൈനിക നീക്കം ഇന്ത്യ ആരംഭിക്കുന്നത്. ഓപ്പറേഷന്‍ വിജയ് എന്നു പേരിട്ടിരുന്ന സൈനികനീക്കം 1999 ജൂലായ് 26ന് ലക്ഷ്യം കണ്ടു. പക്ഷേ, അപ്പോഴേക്കും മലയാളി ക്യാപ്റ്റന്‍ വിക്രം ഉള്‍പ്പെടെ 527 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഈ ഐതിഹാസിക വിജയത്തിന്റെ ഓര്‍മ ദിവസത്തില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കരസേനാ മേധാവി ജനറല്‍ വിക്രം സിങ്, നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന്‍ ധുവാന്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ എന്നിവര്‍ ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

English summary
Kargil Vijay Diwas: 15 years on, India remembers martyrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X