കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാര്‍ കൂവിയാല്‍ ഉത്തരവാദി മോദിയോ?

Google Oneindia Malayalam News

മുംബൈ: ബി ജെ പി നേതാക്കളല്ലാത്ത മുഖ്യമന്ത്രിമാരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂവിയാല്‍ അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാകുന്നത് എങ്ങനെയെന്ന് ശിവസേന. കൂവുന്ന ആളുകളെയൊന്നും ഗുജറാത്തില്‍ നിന്നോ ദില്ലിയില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതല്ല. അവര്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും മറ്റും ഉളളവരാണ്. അവരുടെ പ്രവര്‍ത്തികള്‍ക്ക് മോദിയെ കുറ്റം പറയുന്നത് ശരിയല്ല. - സേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വളരെ വലിയ മാര്‍ജിനില്‍ ജയിച്ച നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം പോകുന്നിടത്തെല്ലാം അദ്ദേഹത്തിന് വേണ്ടി ആളുകള്‍ മുദ്രാവാക്യം വിളിക്കാന്‍ ആളുണ്ടാകും. അതിന് മോദിയെ കുറ്റം പറയുന്നത് ശരിയല്ല - ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലെ എഡിറ്റോറിയലില്‍ താക്കറെ ചോദിക്കുന്നു. ബി ജെ പിയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യ കക്ഷിയാണ് സേന.

udhav-thakre

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ നിന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ വിട്ടുനിന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും താക്കറെ പറഞ്ഞു. ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മുദ്രാവാക്യം വിളികള്‍. കോണ്‍ഗ്രസിന് എതിരെയുള്ള ശബ്ദമാണത്.

യു പി എ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് മോദിയെ അപമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയാണ് എന്ന പരിഗണന പോലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മോദിക്ക് നല്‍കിയില്ല. അദ്ദേഹത്തെ അപമാനിക്കാനുള്ള ഒരു അവസരവും വെറുതെ കളഞ്ഞില്ല. മുഖ്യമന്ത്രിമാരുടെ സമ്മേളനം ദില്ലിയില്‍ ചേര്‍ന്നപ്പോള്‍ രണ്ടാം തരക്കാരനെപ്പോലെയാണ് മോദിയെ പരിഗണിച്ചത്- താക്കറെ എഴുതുന്നു.

English summary
Heckling of CMs: How is Modi responsible, asks Shiv Sena chief Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X