കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ വിശ്വസിക്കൂ... കള്ളപ്പണം തിരിച്ചുകൊണ്ടുവരും:മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണത്തിാണ് മോദി ഇക്കാര്യം പറഞ്ഞത്.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ തന്നെ വിശ്വാസത്തിലെടുക്കണം എന്നാണ് മോദി ആവശ്യപ്പെടുന്നത്. ഏത് വിധേനയും കളളപ്പണം തിരിച്ചുകൊണ്ടുവരാന്‍ തന്റെ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ കണക്ക് ഇപ്പോഴും തങ്ങളുടെ പക്കലില്ലെന്ന് മോദി കുറ്റ സമ്മതം നടത്തി.

Narendra Modi

വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ തിരിച്ചുകൊണ്ടുവരും എന്നത് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നിലപാടൊന്നും പറഞ്ഞിരുന്നില്ല. അതിനിടെയായിരുന്നു കള്ളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ഇതോടെ മോദിയുടെ പഴയ പ്രസംഗങ്ങളുമെടുത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാന്‍ മൂന്ന് പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു. പിന്നീട് കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ പക്കലുള്ള വിവരങ്ങള്‍ മുഴുവന്‍ സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന തന്റെ വാഗ്ദാനത്തില്‍ മോദി ഉറച്ച് നില്‍ക്കുകയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റേഡിയോ പ്രഭാഷണമാണ് നവംബര്‍ 2 ന് നടന്നത്.

English summary
I am committed towards bringing back black money, PM Narendra Modi says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X