കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസയില്ലാത്ത ഇന്ത്യക്കാര്‍ ഐസിസ് തോക്കിനിര

  • By Meera Balan
Google Oneindia Malayalam News

ചണ്ഡീഗഡ് : ഐസിസ് തീവ്രവാദികള്‍ പിടി മുറിക്കിയ ഇറാഖില്‍ കുടുങ്ങി കിടക്കുന്നത് 100ല്‍ അധികം പഞ്ചാബി യുവാക്കള്‍. ഇവരെ നാട്ടിലെത്തിയ്ക്കാന്‍ നിയമപരമായ വെല്ലുവിളികള്‍ നേരിട്ട് സര്‍ക്കാര്‍. നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ അതായത് വിസയും മറ്റും ഇല്ലാതെ ഇറാഖിലേയ്ക്ക് തൊവില്‍ തേടിയെത്തിയതാണ് ചെറുപ്പക്കാരില്‍ അധികവും. തീവ്രവാദികളുടെ തോക്കുകള്‍ക്ക് ഇരയാകേണ്ടി വന്നാല്‍ പോലും തൊഴില്‍ സ്ഥാപനങ്ങള്‍ ഇത്തരം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിയ്ക്കില്ലെന്നതാണ് അവസ്ഥ.

ദുബായിലേയ്ക്കും മറ്റും വിസിറ്റിംഗ് വിസയില്‍ എത്തുന്നവരാണ് ഇറാഖ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് അനധികൃതമായി കുടിയേറുന്നത്. നിര്‍മ്മാണ ജോലികള്‍ ഉള്‍പ്പടെയുള്ളവയുമായി കമ്പനികള്‍ ഇവരെ കാത്തിരിയ്ക്കുന്നു. എന്നാല്‍ ഇത്തരം തൊഴിലാളികളെ പിടിയ്ക്കപ്പെട്ടാല്‍ സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട പിഴയോര്‍ത്ത് ആരും തൊഴിലാളികളെ മോചിപ്പിയ്ക്കാനോ രക്ഷപെടുത്താനോ ശ്രമിയ്ക്കാറില്ല.

Iraq

ഇടുങ്ങിയ ഇരുട്ടു മുറികളില്‍ പുറംലോകം അറിയാതെ അല്‍പ്പമാത്രം ഭക്ഷണവും വെള്ളവും നല്‍കും. പുറത്ത് യുദ്ധം നടക്കുന്നെങ്കില്‍ തൊഴില്‍ സ്ഥാപനത്തില്‍ പീഡനങ്ങള്‍ അനുഭവിയ്ക്കാനാണ് ഇറാഖില്‍ വിസയില്ലാതെ എത്തിയ ചെറുപ്പക്കാരില്‍ ഭൂരിഭാഗത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ.

നാട്ടിലേയ്ക്ക് ഫോണ്‍ ചെയ്യുന്നവരാകട്ടെ ഇറാഖിലെ ദുരിത ജീവിതത്തെപ്പറ്റി പറഞ്ഞ് ബന്ധുക്കളെ പരിഭ്രാന്തരാക്കുന്നു. ഇത് മാത്രമല്ല എത്രയും വേഗം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തങ്ങളെ രക്ഷിയ്ക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെടുന്നു.

പഞ്ചാബില്‍ നിന്ന് ഇറാഖില്‍ തൊഴില്‍ തേടിയെത്തിയവരില്‍ ആകെ 90 യുവാക്കള്‍ക്ക് മാത്രമാണ് വിസയുള്ളത്. ഇവരില്‍ 70 ഓളം പേര്‍ക്കും തിരിച്ച് വരാനുള്ള കാശ് പോലും കൈയ്യിലില്ല. 121 തൊഴിലാളികളാകട്ടെ കഴിഞ്ഞ രണ്ട മാസമായി വിസ കാലാവധി തീര്‍ന്നവരാണ്. വിസ പുതുക്കാതെ രാജ്യത്ത് തങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാവുക. ഒരു നിമിഷത്തെ തങ്ങളുടെ അവിവേകം കൊണ്ടെത്തിച്ച ദുരന്തത്തില്‍ നിന്ന് എത്രയും പെട്ടന്ന് മോചിതരാകാന്‍ കാത്തിരിയ്ക്കുകയാണ് ഇറാഖിലെ ഇന്ത്യക്കാര്‍.

English summary
Illegal entry stalls exit of 121 Indians from Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X