കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ വട്ടപ്പൂജ്യം‍, ദിലീപിനെ കണ്ട് പഠിക്കണം

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റല്ല ഹോക്കി. ക്രിക്കറ്റിന്റെ ഗ്ലാമറും പണക്കൊഴുപ്പും ഒന്നും ഹോക്കിക്കില്ല. എന്നാലും ഹോക്കി താരം ദിലീപ് ടര്‍ക്കിയെ കണ്ട് പഠിക്കണം ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍. കളിയുടെ കാര്യത്തിലല്ല. ലോക്‌സഭയിലെ പ്രകടനത്തിന്റെ പേരിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ടര്‍ക്കി കടത്തിവെട്ടിയിരിക്കുന്നത്.

എം പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ മാത്രമാണ് സച്ചിന്‍ സഭയിലെത്തിയത്. ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. ഒരു വര്‍ഷം അഞ്ചുകോടി രൂപ സച്ചിന് എം പി ഫണ്ടുണ്ട്. ഇതില്‍ നിന്നും ഒറ്റപ്പൈസ പോലും സച്ചിന്‍ ഇതുവരെ ചെലവഴിച്ചിട്ടില്ല. എന്നാല്‍ സച്ചിന് ശേഷം സഭയിലെത്തിയ ടര്‍ക്കി പത്ത് കോടിയില്‍ 5.39 കോടി രൂപ ചെലവഴിച്ചു.

ക്രിക്കറ്റ് - ഹോക്കി താരങ്ങളുടെ രാജ്യസഭയിലെ പ്രകടനം കാണണ്ടേ..

ഞാനൊരു പാവം

ഞാനൊരു പാവം

ഒഡീഷയിലെ സാധാരണ ജനങ്ങളെ പ്രതിനീധീകരിക്കുന്നയാളാണ് താനെന്നും പണത്തിന്റെ വില തനിക്ക് നന്നായി അറിയാമെന്നുമാണ് ടര്‍ക്കി പറയുന്നത്. എം പി എന്ന നിലയില്‍ ടര്‍ക്കിയുടെ പ്രവര്‍ത്തനം കണ്ടാല്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് തോന്നും. മറിച്ച് സച്ചിനോ

പിശുക്ക് ഭയങ്കരം

പിശുക്ക് ഭയങ്കരം

പതിനഞ്ച് കോടി രൂപ ഫണ്ട് ലഭിച്ചതില്‍ ഒറ്റപ്പൈസ സച്ചിന്‍ ചെലവാക്കിയിട്ടില്ല. അപേക്ഷകള്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സച്ചിന്‍ പറയുന്നത്.

രാഹുല്‍ രക്ഷപ്പെട്ടു

രാഹുല്‍ രക്ഷപ്പെട്ടു

ലോക്‌സഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാതെ പഴികേട്ടിരുന്നു രാഹുല്‍ ഗാന്ധിക്ക്. രാഹുലിനെക്കാള്‍ വലിയ സെലിബ്രിറ്റിയായ സച്ചിനുള്ളപ്പോള്‍ വിമര്‍ശനം രാഹുലിന് പഴയ അത്രയും സഹിക്കേണ്ടി വരില്ല.

റോഡുകള്‍ പാലങ്ങള്‍

റോഡുകള്‍ പാലങ്ങള്‍

റോഡുകള്‍, പാലങ്ങള്‍, ടോയ്‌ലെറ്റുകള്‍ എന്ന് വേണ്ട ഹോക്കി ഗ്രൗണ്ട് നിര്‍മിക്കാന്‍ വരെയുള്ള കാര്യങ്ങള്‍ക്കാണ് ദിലീപ് ടര്‍ക്കി ഫണ്ട് ചെലവഴച്ചത്.

സച്ചിന്‍ മിണ്ടുകയുമില്ല

സച്ചിന്‍ മിണ്ടുകയുമില്ല

കളിക്കളത്തിലെ അതേപോലെയാണ് സംസാരത്തിന്റെ കാര്യത്തിലും സച്ചിന്‍. ഇതുവരെയായി ഒരൊറ്റ ചോദ്യം പോലും സച്ചിന്‍ സഭയില്‍ ചോദിച്ചിട്ടില്ല. എന്നാല്‍ കളിയില്‍ ബാറ്റ് കൊണ്ട് ഒരു പ്രകടനമുണ്ട്. സഭയിലും അത് കാണുമോ

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. എന്തിനാണ് സച്ചിനെ സഭയില്‍ അയക്കുന്നതെന്ന് അന്നേ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സച്ചിന്‍ ആരാധകരുടെ വോട്ടിലായിരുന്നു കോണ്‍ഗ്രസിന്റെ കണ്ണ്

ബി ജെ ഡി

ബി ജെ ഡി

ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദളാണ് 36 കാരനായ ദീലിപ് ടര്‍ക്കിയെ രാജ്യസഭയിലെത്തിച്ചത്. 1995 മുതല്‍ 2010 വരെ ഹോക്കി ടീമില്‍ സജീവമായിരുന്നു ടര്‍ക്കി.

കളക്ടര്‍ വരട്ടെ

കളക്ടര്‍ വരട്ടെ

എം പി ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് മുംബൈ സബര്‍ബന്‍ കളക്ടറുടെ സഹായം തേടിയിട്ടുണ്ട് സച്ചിന്‍. ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ച് ഫണ്ട് അനുവദിക്കും എന്നാണ് സച്ചിന്‍ പറയുന്നത്.

English summary
Sachin Tendulkar scores duck in Rajya Sabha; crores of rupees wasted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X