കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് പഠനം

  • By Aswathi
Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ക്കതെിരെയുള്ള പീഡനങ്ങളുടെ കണക്ക് പരിശോധിക്കുകയാണണെങ്കില്‍ ഇന്ത്യയിലെന്നല്ല ആ കണക്ക് ലോകത്തിന്റെ അറ്റത്തും നില്‍ക്കില്ല. ലോകത്ത് നടക്കുന്ന മാനഭംഗങ്ങളുടെ കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യയ്ക്ക് പട്ടികയില്‍ മൂന്നാം സ്ഥാനമാണ്.

പരിഷ്‌കൃത രാജ്യമെന്നറിയപ്പെടുന്ന യു എസാണ് ഇക്കാര്യത്തിലും മുന്നില്‍. തൊട്ടുപിന്നാലെ ബ്രസീലുമുണ്ട്. യു എന്‍ ക്രൈം ട്രെന്റ് സര്‍വെ പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

womam-abuse

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ബുധനാഴ്ച പഠന റിപ്പോര്‍ട്ട് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 2010-ല്‍ വിവിധ രാജ്യങ്ങളില്‍ നടന്ന മാനഭംഗങ്ങളുടെ കണക്ക് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കണക്കനുസരിച്ച് 85,593 പീനനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യു എസാണ് മുന്നില്‍. 41,180 കേസുകളുമായി ബ്രിസീല്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നു. 22,172 പീഡനക്കേസുകളാണ് 2010 ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ജര്‍മനി 7,724 കേസ്, സ്വിഡന്‍ 4,907 കേസ്, റഷ്യന്‍ ഫെഡറേഷന്‍ 4,718, ഫിലിപ്പെന്‍സ് 3,157 എന്നിങ്ങനെയാണ് പീഡനത്തിന്റെ കണക്കുകള്‍. കൊലപാതകക്കേസുകളില്‍ മുന്നില്‍ നൈജീരിയയാണ് 33,817. മെക്‌സിക്കോ 26,037 കേസുകള്‍, കോങ്കോ 18,586 കേസുകള്‍, സൗത്ത് ആഫ്രിക്ക 16,256 കേസുകള്‍ കൊളംബിയോ 14,670 കേസുകള്‍, പാകിസ്താനില്‍ 13,846 കേസുകള്‍ ഇന്നിങ്ങനെ കൊലപാതകക്കേസുകളുടെ പട്ടികയും നീളുന്നു.

English summary
India figures third among top 10 countries where highest number of rape have taken place in 2010 while in cases of murder, the country comes second in 2012, Rajya Sabha was informed on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X