കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍ 'വലിക്കാരുടെ' എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

Google Oneindia Malayalam News

ലണ്ടന്‍: സിനിമയിലും ടി വിയിലും മുട്ടിന് മുട്ടിന് പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടക്ക വലിപ്പത്തില്‍ എഴുതിക്കാണിച്ചിട്ടും പുകവലിക്കാരുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. ടി വിയില്‍ തീപിടിച്ച് പുക പറന്നാല്‍പ്പോലും നിയമപരമായ ഈ മുന്നറിയിപ്പ് കാണാം. എന്തായാലും ആണുങ്ങളല്ല, സ്ത്രീകളാണ് പുകവലിക്കാരുടെ പട്ടികയില്‍ രാജ്യത്തെ രണ്ടാമതെത്തിച്ചിരിക്കുന്നത്.

ഒരുകോടി ഇരുപത് ലക്ഷത്തിലധികം സ്ത്രീകളാണ് രാജ്യത്ത് പുകവലിക്കാരായി ഉള്ളതെന്നാണ് കണക്ക്. 2012 ല്‍ ഇന്ത്യയില്‍ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം 3.2 ശതമാനമായിരുന്നു. 1980 മുതല്‍ വലിയ മാറ്റം വരാത്ത കണക്കാണിത്. അമേരിക്കയാണ് പെണ്‍ പുകവലിക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്.

no-to-tobacco

ശരാശരി 8.2 സിഗരറ്റാണ് ഒരുദിവസം ശരാശരി വലിക്കാരന്‍ വലിച്ചുവിടുന്നത്. പുകയിലയുടെ ഉപയോഗം ഓരോവര്‍ഷവും രാജ്യത്ത് പത്ത് ലക്ഷം ജീവനുകളെങ്കിലും എടുക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ആരോഗ്യരംഗത്തിന് ഭീഷണിയായ മൂന്നാമത്തെ കാര്യമാണ് പുകവലി. 1980 ല്‍ 72 കോടിയിലധികം ആളുകളാണ് പുകവലിച്ചിരുന്നത്. അതേസമയം 2012ല്‍ പുകവലിക്കാരുടെ എണ്ണം 96 കോടി കവിഞ്ഞു.

1980 മുതലുള്ള കാലയളവില്‍ പുരുഷന്മാരുടെ പുകവലി 33.9 ശതമാനത്തില്‍ നിന്നും 23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പത്തില്‍ മൂന്ന് പുരുഷന്മാരും 20 ല്‍ ഒരു സ്ത്രീയും ആഗോളതലത്തില്‍ പുകവലിക്കാരാണത്രെ. 1980 - 2012 വര്‍ഷങ്ങളെ താരതമ്യം ചെയ്ത് നടത്തിയ പഠനം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

English summary
India has now more female smokers than any country except the United States. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X