കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലാസില്ലാത്ത ആദ്യ മന്ത്രിസഭായോഗവുമായി ചന്ദ്രബാബു നായിഡു

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: 1995ലും 2004ലും മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഐടി മേഖലയില്‍ വിപ്ലവകരമായ ചുവടുവെയ്പുകള്‍ നടത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കടലാസുകളില്ലാത്ത ആദ്യമന്ത്രിസഭായോഗം നടത്തി ഒരിക്കല്‍ക്കൂടി തന്റെ മികവു തെളിയിച്ചു. കടലാസുകള്‍ക്കുപകരം മന്ത്രിമാരുടെ കൈയ്യില്‍ ഐ പാഡുകളാണ് ഉണ്ടായിരുന്നത്.

എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ ഇതില്‍ വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. മന്ത്രസഭാ യോഗത്തിന്റെ മിനുട്‌സും അജണ്ടയുമെല്ലാം ഐ പാഡില്‍ രേഖപ്പെടുത്തിയിരുന്നു. പ്രത്യേകം പാസേ്‌വേര്‍ഡും യൂസര്‍ ഐഡിയും ഓരോ മന്ത്രിമാര്‍ക്കും നല്‍കുകയും ചെയ്തു. മന്ത്രിമാര്‍ക്ക് ഏതെങ്കിലും കാര്യത്തെക്കുറിച്ച് വിശദീകരിക്കണമെങ്കില്‍ പവര്‍പോയന്റ് പ്രസന്റേഷനും തയ്യാറാക്കി.

chandrababu-naidu

പരസ്പരം ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിനായി ഫയല്‍ ക്ലൗഡ് ടൂള്‍ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ആദ്യ പരീക്ഷണം വിജയകരമായതോടെ ഇനിയുള്ള എല്ലാ മന്ത്രിസഭാ യോഗത്തിലും സമാനരീതി തന്നെ തുടരും. മന്ത്രിമാര്‍ക്കും ഇ കാബിനറ്റിനെക്കുറിച്ച് മികച്ച അഭിപ്രായമാണ്. രാജ്യത്തുതന്നെ ഇതാദ്യമായാണ് കടലാസ് ഇല്ലാതെ മന്ത്രിസഭായോഗം ചേരുന്നത്.

ഐടി മേഖലയില്‍ ബാംഗ്ലൂരിനും മുന്നില്‍ ഹൈദരാബാദിനെ ഹൈടെക് സിറ്റിയായി ഉയര്‍ത്തിക്കൊണ്ടുവന്നത് ചന്ദ്രബാബു നായിഡു ആയിരുന്നു. ഐടി കമ്പനികള്‍ വേരുറപ്പിക്കുന്ന സമയത്തുതന്നെ ഇന്ത്യയില്‍ ഐടി വ്യവസായത്തിന് വന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത് ചന്ദ്രബാബു നായിഡുവാണ്. പുതിയ പരിഷ്‌കരണം മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് കാബനറ്റിനുശേഷം ചന്ദ്രബാബു വ്യക്തമാക്കി.

English summary
India's first-ever eCabinet meet in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X