കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവര്‍ണ്ണക്കൊടിക്ക് 67 വയസ്സ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ദേശീയ പതാകക്ക് ജൂലായ് 22 ന് 67 വയസ്സ് തികയുന്നു. 1947 ജൂലായ് 22 നാണ് ഭാരതത്തിന്റെ ദേശീയപതാകയായി ത്രിവര്‍ണ പതാകയെ അംഗീകരിച്ചത്. പിംഗലി വെങ്കയ്യയാണ് ദേശീയ പതാക രൂപകല്‍പന ചെയ്തത്.

സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട സമയം. 1921 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പതാകയുണ്ടായി. ചുവപ്പും വെളുപ്പും പച്ചയും നിറങ്ങളോട് കൂടിയതായിരുന്നു ആ പതാക. സ്വാതന്ത്ര്യസമരത്തിന്‍റെ പ്രതീകമായ ചര്‍ക്കയും.

എന്നാല്‍ 1931 ല്‍ പതാകക്ക് വീണ്ടും മാറ്റം വന്നു. ചുവപ്പ് കാവിയിലേക്ക് വഴിമാറി. വെളുപ്പില്‍ ചര്‍ക്കകൂടി ആലേഖനം ചെയ്യപ്പെട്ടു. അതിനെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പതാകയായി അംഗീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ പതാകയില്‍ നിന്ന് ചര്‍ക്ക എടുത്ത് മാറ്റി, പകരം 24 ആരക്കാലുകളുള്ള അശോകചക്രം ഉള്‍പ്പെടുത്തിയ പതാകയെ 1947 ജൂലായ് 22 ന് ചേര്‍ന്ന് ഭരണഘടന നിര്‍മാണ സഭയാണ് ദേശീയ പതാകയായി അംഗീകരിച്ചത്. എല്ലാ മതവിഭാഗങ്ങളുടേയും രാഷ്ട്രീയ സംഘടനകളുടേയും സമ്മതത്തോടെയായിരുന്നു കോണ്‍ഗ്രസിന്റെ പതാകയെ ഭേദഗതികളോടെ ദേശീയ പതാകയാക്കി മാറ്റിയത്.

അയര്‍ലണ്ടുകാരിയായിരുന്നു സിസ്റ്റര്‍ നിവേദിതയായിരുന്നു ഇന്ത്യക്കൊരു പതാക വേണം എന്ന് ആദ്യം ചിന്തിച്ച ആള്‍. വിവേകാനന്ദ ശിഷ്യയായിരുന്നു നിവേദിത...

ബ്രിട്ടീഷ് ഇന്ത്യ

ബ്രിട്ടീഷ് ഇന്ത്യ

ബ്രിട്ടീഷുകാരുടെ കീഴിലുള്ള ഇന്ത്യക്ക് ഒരു പതാകയുണ്ടായിരുന്നു. ബ്രിട്ടീഷ് പതാക രൂപമാറ്റം വരുത്തിയതായിരുന്നു ഇത്.

സൈന്യത്തിന്റെ കൊടി

സൈന്യത്തിന്റെ കൊടി

ബ്രിട്ടീഷ് ഇന്ത്യയുടെ സൈന്യത്തിനും പ്രത്യേക പതാക ഉണ്ടായിരുന്നു.

കൊല്‍ക്കത്ത പതാക

കൊല്‍ക്കത്ത പതാക

സചീന്ദ്ര ബോസ് എന്ന സ്വാതന്ത്രസമര സേനാനിയാണ് ത്രിവര്‍ണ പതാക എന്ന രീതിയില്‍ പതാക ഉയര്‍ത്തുന്നത്. 1906 ല്‍ കൊല്‍ക്കത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തിനിടെയായിരുന്നു ഇത്.

ബികാജി കാമയുടെ പതാക

ബികാജി കാമയുടെ പതാക

1907 മറ്റൊരു ത്രിവര്‍ണ പതാക ഉയര്‍ന്നു. അങ്ങ് ജര്‍മനിയുടെ സ്റ്റട്ട്ഗര്‍ട്ടില്‍. ബികാജി കാമയാണ് പതാക ചുരുല്‍ നിവര്‍ത്തിയത്.

കോണ്‍ഗ്രസിന്റെ അനൗദ്യോഗിക പതാക

കോണ്‍ഗ്രസിന്റെ അനൗദ്യോഗിക പതാക

പിംഗലി വെങ്കയ്യ തയ്യാറാക്കി ഗാന്ധിജിക്ക് സമര്‍പ്പിച്ച മുവര്‍ണ പതാക.

ഔദ്യോഗികം

ഔദ്യോഗികം

പിംഗലി വെങ്കയ തന്നായായിരുന്നു 1921 ലെ പതാക പരിഷ്‌കരിച്ചത്. ഇത് 1931 ല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പതാകയായി ഇത് അംഗീകരിക്കപ്പെട്ടു.

ഐഎന്‍എ പതാക

ഐഎന്‍എ പതാക

സ്വാതന്ത്ര്യത്തിനായി യുദ്ധം നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും ഉണ്ടായിരുന്നു ഒരു ത്രിവര്‍ണ പതാക.

ദേശീയ പതാക

ദേശീയ പതാക

1947 ജൂലായ് 22 ന് ഭരണഘടന നിര്‍മാണസഭ കോണ്‍ഗ്രസിന്റെ പതാക ഭേദഗതികളോടെ ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചു.

English summary
Indian National Flag celebrates 67 th anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X