കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലച്ചോര്‍ പഠിക്കാന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ 225കോടി

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് 225 കോടി രൂപയുടെ സംഭാവന നല്‍കി. മസ്തിഷ്‌ക ഗവേഷണ പഠനങ്ങള്‍ക്കായാണ് ക്രിസിന്റെ സംഭാവന. ഈ തുക ഉപയോഗിച്ച് ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഒരു മസ്തിഷ്‌ക ഗവേഷണ കേന്ദ്രം സ്ഥാപിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ (ഐഐഎസ് സി) ചരിത്രത്തില്‍ തന്നെ ഒരു വ്യക്തി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് ഇത്. ക്രിസ് ഗോപാലകൃഷ്ണനും ഭാര്യ സുധയും ചേര്‍ന്ന് നടത്തുന്ന പ്രതീക്ഷ ട്രസ്റ്റിന്റെ ബാനറിലാണ് പണം നല്‍കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, പുത്തന്‍ കണ്ടെത്തലുകള്‍, സംരഭകത്വം എന്നിവക്ക് പ്രതീക്ഷ ട്രസ്റ്റ് ധനസഹായം നല്‍കുന്നുണ്ട്.

Kris Gopalakrishnan

മലയാളിയായ ക്രിസ് ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ ഇന്‍ഫോസിസിന്‍റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനാണ്. ഇന്‍ഫോസിസിന്‍റെ സിഇഒ ആയും മാനേജിങ് ഡയറക്ടര്‍ ആയും ക്രിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നൊബേല്‍ സമ്മാന ജേതാക്കള്‍ അടക്കം ഉള്ളവര്‍ ഉള്‍പ്പെടുന്ന ഒരു ഉപദേശക സമിതിയാണ് പുതിയ ഗവേഷണ കേന്ദ്രത്തിന് ഉണ്ടാവുക. നൊബേല്‍ ജേതാവ് പ്രൊഫ. ടോര്‍സന്‍ വീസല്‍ ഗവേഷണ കേന്ദ്രത്തെ നയിക്കും. ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഗവേഷണ വിദഗ്ധര്‍ പങ്കാളികളാവും. ബാംഗ്ലൂരിലെ ആശുപത്രികളുമായും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സയന്‍സ് വിഭാഗവുമായും സഹകരിച്ചായിരിക്കും ഗവേഷണങ്ങള്‍ നടക്കുക.

മനുഷ്യ മസ്തിഷ്‌കത്തെ പറ്റി വിശദമായ പഠനമാണ് ഗവേഷണ കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് ഐഐഎസ് സിയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് മേധാവി വിജയലക്ഷ്മി രവീന്ദ്ര നാഥ് പറഞ്ഞു. ഡിമെന്‍ഷ്യ പോലുള്ള അസുഖങ്ങളും അവ നേരത്തെ തന്നെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും പഠന വിധേയമാക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഒരു സ്വയംഭരണ വിഭാഗമായിട്ടായിരിക്കും ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക.ഐഐഎസ് സിയിലും മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട മൂന്ന് പഠന കേന്ദ്രങ്ങള്‍ കൂടി ക്രിസ് ഗോപാലകൃഷ്ണന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

English summary
Infosys executive vice-chairman Kris Gopalakrishnan has set aside Rs 225 crore to develop a Centre for Brain Research at the Indian Institute of Science in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X