കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ സൗരോര്‍ജ്ജനിലയങ്ങള്‍ സ്ഥാപിക്കും

Google Oneindia Malayalam News

12.15 മൊബൈലുകള്‍, ഫോണുകള്‍ ഭക്ഷ്യ എണ്ണ, ഫ്രിഡ്ജ് എന്നിവയുടെ വില കുറയും

12.13 ഭക്ഷ്യ സബ്‌സിഡിയ്ക്ക് ഒരു ലക്ഷം രൂപ. ശിശുക്ഷേമത്തിന് 21000 കോടി രൂപ

12.11 ചെറിയ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ബൈക്കുകളുടെയും ആഡംബര കാറുകളുടെയും വില കുറയും.

പൊതുമേഖലാ ബാങ്കുകളുടെ 8000 പുതിയ ശാഖകള്‍.

12.10 സൈന്യത്തില്‍ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി, പ്രതിരോധ ചെലവുകള്‍ പത്തു ശതമാനം കൂട്ടി

11.55 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 7000 കോടി. നിര്‍ഭയ ഫണ്ടിലേക്ക് 1000 കോടി.

11.42 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1200 കോടി, മൂന്നു വ്യവസായ ഇടനാഴികള്‍, നാല് വന്‍കിട സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും. റെയില്‍വേയ്ക്ക് 29000 കോടി, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് 100 കോടി രൂപ

11.20 കയറ്റുമതിയില്‍ വര്‍ധന, അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍

11.15: ഭക്ഷ്യ പണപ്പെരുപ്പം ആശങ്കയുണ്ടാക്കുന്നു. ആഗോള മാന്ദ്യം ഇന്ത്യയെയും ബാധിച്ചു. വിദേശ്യ നാണ്യശേഖരം 15 മില്യണ്‍ ഡോളറായി. ധാന്യോല്‍പാദനം മെച്ചപ്പെടുത്താനായി. പണപ്പെരുപ്പം അഞ്ചു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. എട്ട് ദേശീയ നിര്‍മാണ മേഖലകള്‍ പ്രഖ്യാപിച്ചു. പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായെന്ന് ബജറ്റ് അവതരണത്തിനിടെ ചിദംബരം

11.10: ബജറ്റ് അവതരം തുടങ്ങി. അവതരണത്തിനിടെ തെലങ്കാന പ്രക്ഷോഭം തുടരുന്നു.

11.00: ബജറ്റ് അവതരണത്തിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. സീമാന്ധ്രയില്‍ നിന്നുള്ള രണ്ട് എംപിമാര്‍ സഭയില്‍ ബഹളമുണ്ടാക്കുന്നുണ്ട്. ചിദംബരത്തിന്‍റെ ഒന്പതാമത്തെ ബജറ്റാണിത്.

10.50: ധനകാര്യമന്ത്രി പി ചിദംബരം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ബജറ്റ് അവതരിപ്പിക്കാനായി ചിദംബരം ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരും.

Chidambaram
English summary
Finance Minister P Chidambaram will present an interim budget for the coming fiscal year on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X