കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറോം ഷര്‍മിള മോചിതയായി; സമരം തുടരും

  • By Gokul
Google Oneindia Malayalam News

ഇംഫാല്‍ : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനു നല്‍കിയ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരാഹാര സമരത്തിലിരിക്കുന്ന ഇറോം ഷര്‍മിളയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിച്ചു. ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത ഇറോം ഷര്‍മിളയെ മോചിപ്പിക്കണമെന്ന് കളിഞ്ഞദിവസം മണിപ്പൂര്‍ കോടതി ഉത്തരവിട്ടിരുന്നു.

വീട്ടു തടങ്കലില്‍ നിന്നു മോചിപ്പിച്ചാലും സൈന്യത്തിന്റെ പ്രത്യേക അധികാരം ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവര്‍ ആക്ട്-അഫ്‌സ്പ പിന്‍വലിക്കും വരെ തന്റെ പോരാട്ടം തുടരുമെന്ന് ഇറോം ഷര്‍മിള പറഞ്ഞു. പ്രത്യേക അധികാരത്തിന്റെ ബലത്തില്‍ 2010ല്‍ മണിപ്പൂരില്‍ 14 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. വിമാനത്താവള മേഖലയില്‍ സമരം നടത്തിയതിനായിരുന്നു ഇത്.

iromsharmila-1

ഇതില്‍ പ്രതിഷേധിച്ചാണ് സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം നിരാഹാരസമരം തുടങ്ങിയത്. അന്നുതൊട്ട് ആഹാരം കഴിക്കാത്ത ഇറോം ഷര്‍മിളയ്ക്ക് മൂക്കിലിട്ട ട്യൂബിലൂടെയുള്ള ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കിവരുന്നത്. നിരാഹാരം തുടങ്ങിയതിന് പിന്നാലെ ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

തീവ്രവാദവും വിഘടനവാദി ഗ്രൂപ്പുകളും ശക്തമായ വടക്കുകിഴക്കന്‍ മേഖലകളില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തുകളയാന്‍ ആകില്ലെന്ന നിലപാട് മാറിവന്ന സര്‍ക്കാരുകള്‍ കൈക്കൊണ്ടത്. പ്രത്യേക അധികാരം എടുത്തുകളയുകയാണെങ്കില്‍ വിഘടനവാദികള്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നു. അതേസമയം, പ്രത്യേക അധികാരം സൈനികര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിവിധ സാമൂഹ്യ സംഘടനകളും വാദിക്കുന്നു.

English summary
Irom Sharmila freed after 14 years as suicide charges dropped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X