കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറോം ഷര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് തടങ്കലില്‍ നിന്നും മോചിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് ഷര്‍മിള വീണ്ടും അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഇറോം ഷര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്തത്. ജയില്‍മോചിതയായിട്ടും നിരാഹാരം തുടരുന്നതിനാണ് അറസ്റ്റ് എന്നാണ് വിവരം.

ഷര്‍മിളയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമായി ഇറോം ഷര്‍മിളയെ പിന്തുണയ്ക്കുന്ന വലിയൊരു ജനക്കൂട്ടത്തിന് നടുവില്‍ നിന്നുമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 വര്‍ഷമായി പോലീസ് കസ്റ്റഡിയില്‍ ബലമായി താമസിപ്പിക്കുന്ന ജെ എന്‍ ഐ എം എസ് ആശുപത്രിക്ക് തൊട്ടടുത്ത് വെച്ചായിരുന്നു അറസ്റ്റ്.

irom-sharmila

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവര്‍ ആക്ട് (അഫ്‌സ്പ) പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ഷര്‍മിള നിരാഹാര സമരം തുടങ്ങിയത്. ആത്മഹത്യ ശ്രമത്തിന് കേസെടുത്ത പോലീസ് ഇറോം ഷര്‍മിളയ്ക്ക് മൂക്കിലിട്ട ട്യൂബിലൂടെ ഭക്ഷണം നല്‍കിവരികയായിരുന്നു.

മണിപ്പൂര്‍ കോടതിയുടെ ഉത്തരവ് പ്രകാരം ബുധനാഴ്ചയാണ് ഇറോം ഷര്‍മിളയെ മോചിപ്പിച്ചത്. എന്നാല്‍ പോലീസ് മോചിപ്പിച്ചാലും ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവര്‍ ആക്ട് പിന്‍വലിക്കുന്നത് വരെ നിരാഹാരം തുടരുമെന്ന് ഇറോം ഷര്‍മിള പ്രഖ്യാപിച്ചിരുന്നു. ഇറോം ഷര്‍മിളയുടെ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മണിപ്പൂര്‍ ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിരുന്നു.

English summary
Irom Sharmila re-arrested three days after release. Sharmila was picked up as she continued her fast after her release by the jail authorities on Wednesday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X