കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വ പിടിക്കാന്‍ നാസ-ഇസ്രോ...

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ചത് മംഗള്‍യാനോ അതോ ചാന്ദ്രയാനോ.... ആ തര്‍ക്കം ഇപ്പോള്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഇടയില്‍ തന്നെ സജീവമാണെന്നാണ് കേള്‍ക്കുന്നത്.

എന്തായാലും ചൊവ്വാ പര്യവേഷണത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയെ അംഗീകരിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ ചുരുങ്ങിയ ചെലവില്‍ വിജയം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് തന്നെ.

Mangalyaan

അമേരിക്കയുടെ ബഹിരാകാശ പഠന ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയും ചൊവ്വാ പര്യവേഷണത്തില്‍ ഒരുമിക്കാന്‍ ധാരണയായിക്കഴിഞ്ഞു എന്നതാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത. ബഹിരാകാശ പഠനങ്ങളില്‍ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം പതിവാണെങ്കിലും നാസ- ഇസ്രോ സഹകരണം രേഖാമൂലം തന്നെ ഉറപ്പിച്ച് കഴിഞ്ഞു.

ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ രാധാകൃഷ്ണനും നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍ബ് ബോബനും ഇത് സംബന്ധിച്ച ധാരാണാപത്രത്തില്‍ ഒപ്പുവച്ചു. ടൊറൊന്റോയില്‍ നടക്കുന്ന അന്തര്‍ദേശീയ അസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസില്‍ വച്ചായിരുന്നു ധാരണാ പത്രം ഒപ്പുവച്ചത്.

ഇരുപതിലധികം ചൊവ്വാ പര്യവേഷണങ്ങള്‍ നടത്തിയ പാരമ്പര്യമുണ്ട് നാസക്ക്. അതില്‍ പലതും വിജയമായില്ലെങ്കിലും ചൊവ്വാ ഗ്രഹത്തെക്കുറിച്ചുളള ആധികാരിക വിവരങ്ങള്‍ ലഭ്യമാക്കിയതില്‍ പ്രധാനപങ്ക് നാസക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സഹകരണം ഏറ്റവും അധികം ഗുണം ചെയ്യുക ഇന്ത്യക്കും ഐഎസ്ആര്‍ഒക്കും തന്നെ ആയിരിക്കും.

അമേരിക്കയുടെ മാവെനും ഇന്ത്യയുടെ മംഗള്‍യാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയത്. ഇരുദൗത്യങ്ങളുടേയും പഠന വിവരങ്ങള്‍ വിലയിരുത്താന്‍ സംയുക്ത സമിതിയും രൂപീകരിക്കുന്നുണ്ട്.

English summary
ISRO and NASA set up joint mars working group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X