കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രന്‍, ചൊവ്വ, ഇന്ത്യ ഇനി കുതിയ്ക്കുന്നത് സൂര്യനിലേയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വയെ ലക്ഷ്യം വച്ച് മംഗള്‍യാന്‍ ആയിരുന്നു ഇന്ത്യയുടെ അടുത്ത ദൗത്യം. സെപ്റ്റംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയിലെത്തുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിയ്ക്കുന്നത്. സ്വാഭാവികമായും ഉയരുന്ന അടുത്ത ചോദ്യം ഇതാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അടുത്ത ദൗത്യം എന്ത്? സൂര്യന്‍ തന്നെ. ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യം സൂര്യനിലേയ്ക്കാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണന്‍.

മംഗള്‍യാന്‍ പൂര്‍ണമായും തദ്ദേശീയമായി രൂപവത്ക്കരിച്ചതാണെന്നും നാസയ്ക്ക് യാതൊരു പങ്കും അവകാശപ്പെടാനില്ലെന്നും രാധാകൃഷ്ണന്‍ പ്രതികരിച്ചു. ചന്ദ്രനിലേയ്ക്കുള്ള ദൗത്യ പദ്ധതിയായ ചന്ദ്രയാന്‍ രണ്ട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വൈകാതെ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

K Radhakrishnan

ചൊവ്വ ദൗത്യം പൂര്‍ത്തിയാക്കിയാല്‍ 2017 ഓടെ സൂര്യനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ദൗത്യം ഐഎസ്ആര്‍ഒ ഏറ്റെടുക്കും. തദ്ദേശീയമായി ലാന്‍ഡര്‍ നിര്‍മിയ്ക്കുന്നതിനുള്ള ശ്രമം തിടരുകയാണ്. മൂന്ന് വര്‍ഷത്തിനകം ചന്ദ്രയാന്‍ രണ്ട് നടപ്പാക്കും. ശാസ്ത്ര ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിയ്ക്കാനുള്ള പദ്ധതി നടപ്പാക്കും.നാസയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

English summary
ISRO to launch Sun Mission in 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X