കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വീണ്ടും പ്രളയം; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷനേടും മുമ്പ് വീണ്ടും പ്രളയം. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതോടെ സൈന്യം രക്ഷാപ്രവര്‍ത്തം നിര്‍ത്തിവച്ചു.

ശനിയാഴ്ച വൈകീട്ടോടെ തന്നെ കാലാവസ്ഥയില്‍ മാറ്റം പ്രകടമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മഴ ശക്തമായി. മഴക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ട്. ഒരു ലക്ഷത്തിലേറെ പേരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഒന്നരലക്ഷത്തിലധികം പേര്‍ ഇപ്പോഴും പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്.

പലയിടത്തും കനത്ത വെള്ളക്കെട്ടാണ് ഇപ്പോഴും ഉള്ളത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ മേഖലയില്‍ ശേഷിക്കുന്ന ജനങ്ങളുടെ സ്ഥിതി ദയനീയമാകും. കശ്മീരിലെ പ്രളയക്കാഴ്ചകള്‍ കാണാം...

മഴക്ക് മുമ്പ്

മഴക്ക് മുമ്പ്

വീണ്ടും മഴ ശക്തമാകുന്നതിന് മുമ്പ് രക്ഷാ പ്രവര്‍ത്തനത്തിനായി പോകുന്ന സൈനിക ഹെലികോപ്റ്റര്‍.

 ഭക്ഷണം റോഡില്‍

ഭക്ഷണം റോഡില്‍

പ്രദേശവാസികളില്‍ പലര്‍ക്കും ഇപ്പോള്‍ താമസിക്കാന്‍ പോലും ഇടമില്ല. ഉയര്‍ന്ന് പ്രദേശങ്ങള്‍ മാത്രമാണ് രക്ഷ. റോഡരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍.

ദാല്‍ തടാകം

ദാല്‍ തടാകം

ശ്രീനഗറില്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ദാല്‍ തടാകം. എന്നാല്‍ ഇപ്പോള്‍ തടാകമേത്, റോഡേത്, നാടേതെന്ന് തിരിച്ചറിയാന്‍ കഴിയില്ല.

തകര്‍ന്ന നഗരം

തകര്‍ന്ന നഗരം

ഝലം നദിക്കടുത്തെ തകര്‍ന്ന നഗരം.

ഭക്ഷണമെത്തിക്കാന്‍

ഭക്ഷണമെത്തിക്കാന്‍

പലരും കെട്ടിടങ്ങളിലെ ഉയര്‍ന്ന നിലകളിലാണ് കഴിയുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം വഞ്ചികളിലാണ് സൈന്യം എത്തിക്കുന്നത്.

ദേശീയപാത

ദേശീയപാത

ശ്രീനഗറിലെ ദേശീയപാതയാണിത്.

ആകാശക്കാഴ്ച

ആകാശക്കാഴ്ച

പ്രളയത്തില്‍ മുങ്ങിയ ശ്രീനഗറിന്റെ ആകാശക്കാഴ്ച

English summary
Jammu and Kashmir floods: again rain lashes valley, rescue operations affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X