കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെശോദബെന്നിന് സുരക്ഷ രാംദേവിന്റെ ആശ്രമത്തില്‍?

Google Oneindia Malayalam News

ദില്ലി: വഡോദരയില്‍ നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ മാധ്യമലോകം അന്വേഷിക്കുകയാണ് എവിടെയാണ് മോദിയുടെ ഭാര്യ യെശോദബെന്‍? മോദിയാല്‍ അംഗീകരിക്കപ്പെട്ട യെശോദബെന്നിനെ കാണാനും പ്രതികരണം അറിയാനും ആളുകള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും യെശോദ ബെന്നിനെ മാത്രം പിടികിട്ടിയില്ല. അവര്‍ തീര്‍ഥാടനത്തിലാണ് എന്ന് പറഞ്ഞ് ബന്ധുക്കളും പത്രക്കാരെ കൈയ്യൊഴിഞ്ഞു.

എന്നാല്‍ ഗുജറാത്തില്‍ നിന്നും അപ്രത്യക്ഷയായ യെശോദബെന്‍ യോഗ ഗുരു ബാബ രാംദേവിന്റെ ആശ്രമത്തില്‍ കഴിഞ്ഞുവരികയാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷികേശിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് രാംദേവിന്റെ ഈ ആശ്രമം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന രാംദേവിന്റെ ആശ്രമത്തില്‍ യെശോദബെന്നി സുരക്ഷ ഒരുക്കിയിരിക്കുകയാണത്രെ.

narendramodi

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും യെശോദബെന്നിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബാബ രാംദേവിന്റെ ആശ്രമത്തില്‍ താമസിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. ദ വീക്കിനെ ഉദ്ധരിച്ച് ഭാസ്‌കര്‍ ഗ്രൂപ്പാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ പ്രധാന തീര്‍ഥാടനങ്ങളിലൊന്നായ ചാര്‍ധാം യാത്രയുടെ സീസണ്‍ കൂടിയാണ് ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങള്‍.

ഏപ്രില്‍ 13 നാണത്രെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് യെശോദബെന്‍ ആശ്രമത്തില്‍ എത്തിയത്. വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകരും സുരക്ഷാ ഉദ്യാഗസ്ഥരും കാവി വസ്ത്രങ്ങള്‍ ധരിച്ച് യെശോദബെന്നിന് സുരക്ഷ ഒരുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കവേ യെശോദബെന്‍ തന്റെ ഭാര്യയാണ് എന്ന് നരേന്ദ്ര മോദി വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

English summary
Report says that Jashodaben sent to yoga guru Ramdev's ashram in Himalayas. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X