കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത രാജിവച്ചേക്കും... തമിഴകം കലങ്ങിമറിയുമോ...?

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അഴിമതി കേസില്‍ കോടതി വിധി വരാനിരിക്കെയാണ് ഇത്തരം ഒരു അഭ്യൂഹം പരക്കുന്നത്. സെപ്റ്റംബര്‍ 23 ന് പ്രത്യേക മന്ത്രിസഭാ യോഗം തന്നെ ജയലളിത വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി സെപ്റ്റംബര്‍ 27 ന് വിധി പറയും. വിധി അനുകൂലമായാലും പ്രതികൂലമായാലും ഇപ്പോള്‍ രാജിവക്കുന്നത് രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകും എന്നാണ് ജയലളിതയും എഐഎഡിഎംകെയും പ്രതീക്ഷിക്കുന്നത്.

Jayalalithaa

രാജിവക്കാന്‍ എന്തുകൊണ്ടും പറ്റിയ സമയമാണിതെന്നാണ് ജ്യോതിഷികളും പറയുന്നതത്രെ. തമിഴകത്തെ വിശ്വാസ പ്രകാരം അമാസി നാളാണത്രെ തീരുമാനങ്ങളെടുക്കാന്‍ ഏറ്റവും മികച്ചത്. അങ്ങനെയെങ്കില്‍ സെപ്റ്റബര്‍ 23 ചൊവ്വാഴ്ച അമാവാസിയാണ്. ജയലളിതക്ക് രാജിവക്കാന്‍ ഏറ്റവും പറ്റിയ ദിവസം.

1991 മുതല്‍ 1996 വരെയുള്ള കാലത്ത് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ജയലളിത സമ്പാദിച്ചത് 66.5 കോടി രൂപയായിരുന്നുവെന്നാണ് കേസ്.

കേസില്‍ വിധി എങ്ങനെയാകുമെന്ന് ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയില്ലല്ലോ... മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് വിധി കേള്‍ക്കാന്‍ പോയാല്‍ രണ്ട് ഗുണങ്ങളുണ്ട്. നിയമ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് സ്ഥാനങ്ങളെല്ലാം ത്യജിച്ചാണ് കോടതിക്ക് മുന്നില്‍ ഹാജരായതെന്ന് പറഞ്ഞ് ജനങ്ങളുടെ വിശ്വാസം കൂടുതല്‍ നേടിയെടുക്കാം. വിധി അനുകൂലമെങ്കില്‍ തമിഴകത്ത് പിന്നെ ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ തേരോട്ടമാകും പിന്നീട് കാണുക. പ്രതികൂലമെങ്കില്‍ ഇപ്പോഴത്തെ രാജി പ്രതിച്ഛായ നിലനിര്‍ത്താനും ഉപയോഗിക്കും.

എന്നാല്‍ എഐഎഡിഎംകെയില്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിധി വരുന്നതിന് മുമ്പ് രാജിവക്കുന്നത് കുറ്റ സമ്മതം നടത്തുന്നതിന് തുല്യമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. പക്ഷേ പാര്‍ട്ടിയില്‍ അവസാനവാക്ക് ജയലളിതയുടേത് മാത്രം ആയതിനാല്‍ മന്ത്രിസഭായോഗം കഴിയാന്‍ കാത്തരിക്കുകയാണ് ജനങ്ങള്‍.

English summary
Jayalalithaa may resign ahead of court verdict on disproportionate asset case-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X