കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ബിജെപി കൂവുന്നതെന്തിന്?

Google Oneindia Malayalam News

റാഞ്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് ചട്ട ലംഘനമാണ് എന്ന് പറയുന്ന ബി ജെ പി എന്തുകൊണ്ടാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദ പറഞ്ഞു കൊടുക്കാത്തത്. നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ മൂന്നാമത്തെ മുഖ്യമന്ത്രിയെ ആണ് ബി ജെ പി പ്രവര്‍ത്തകര്‍ കൂവി വിട്ടത്. പൃഥ്വിരാജ് ചവാന്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവര്‍ക്ക് പിന്നാലെ ഹേമന്ത് സോറനെയാണ് ബി ജെ പിക്കാര്‍ കൂവിയത്.

റാഞ്ചിയില്‍ പവര്‍ ഗ്രിഡിന്റെയും ട്രാന്‍സ്മിഷന്‍ സര്‍ക്യൂട്ടിന്റെയും ഉദ്ഘാടനത്തിനിടെയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ബി ജെ പി പ്രവര്‍ത്തകരുടെ അധിക്ഷേപം സഹിക്കേണ്ടി വന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ സോറന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റതും ബി ജെ പി പ്രവര്‍ത്തകര്‍ മോദി മോദി എന്ന് മുദ്രാവാക്യം വിളി തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

bjp-workers

നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാനായിരുന്നു ആളുകളുടെ തിരക്ക് കൂട്ടല്‍. ഒടുവില്‍ ശാന്തരായിരിക്കാന്‍ മോദി തന്നെ അഭ്യര്‍ഥിക്കേണ്ടി വന്നു ജനക്കൂട്ടം ശാന്തരാകാന്‍. ഇത് മൂന്നാമത്തെ തവണയാണ് മറ്റ് പാര്‍ട്ടികളില്‍ പെട്ട മുഖ്യമന്ത്രിമാരെ ബി ജെ പി പ്രവര്‍ത്തകര്‍ അപമാനിക്കുന്നത്. ഹരിയാനയിലെ കൈതലില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ ബി ജെ പി പ്രവര്‍ത്തകര്‍ കൂവിയിരുന്നു. ഇനി മോദി പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദി വിട്ടത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മുന്‍പ് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച നാഗ്പൂരില്‍ മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ചവാന്‍ എത്തില്ല എന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുന്നത് ചട്ടലംഘനമാണെന്ന് ബി ജെ പി കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പരിപാടികള്‍ ബി ജെ പി പാര്‍ട്ടി പരിപാടികളാക്കി മാറ്റുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

English summary
After Hooda and Chavan, Jharkhand Chief Minister faced humiliation as the crowd at Ranchi booed him while he was addresses a public meeting with PM Modi during the inauguration of a power grid and transmission circuit and a gas pipeline project in Jharkhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X