കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്ഞാനപീഠം ജേതാവ് യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

  • By Gokul
Google Oneindia Malayalam News

ബാംഗ്ലൂര്‍: സാഹിത്യത്തില്‍ തന്റെതായ സ്ഥാനം എഴുതിച്ചേര്‍ത്ത ജ്ഞാനപീഠം ജേതാവ് യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. എണ്‍പത്തിരണ്ടു വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഗുരതരാവസ്ഥയിലായ അദ്ദേഹത്തെ വെളളിയാഴ്ച രാവിലെയാണ് മണിപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അദ്ദേഹം മരിച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തവന്നുവെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.

വൃക്ക രോഗത്തെ തുടര്‍ന്ന് വളരെക്കാലമായി അദ്ദേഹത്തിന് ഡയാലിസിസ് അടക്കമുള്ള ചികിത്സ നല്‍കിവരികയായിരുന്നു. ഇതിനൊപ്പം ഹൃദ്രോഗവും അലട്ടിയിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏസ്തര്‍ അനന്തമൂര്‍ത്തിയാണ് ഭാര്യ. ശരത്, അനുരാധ എന്നിവര്‍ മക്കളാണ്.

UR Ananthamurthy
ആദ്യ നോവലായ 'സംസ്‌കാര', 'അവസ്ഥ' 'ഭാരതീപുര', തുടങ്ങിയ പ്രശസ്തമായ നോവലുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. മൂന്ന് കവിതാ സമാഹാരങ്ങളും എട്ടോളം ചെറുകഥാ സമാഹാരങ്ങളും ഒരു നാടകവും ഏതാനും ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. 1994ല്‍ രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു.

വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ അദ്ദേഹം കേരളീയര്‍ക്കും പ്രിയങ്കരനാണ്. എം.ജി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ യു ആര്‍ അനന്തമൂര്‍ത്തിയായിരുന്നു. 1998ല്‍ പത്മവിഭൂഷണ്‍ ലഭിച്ച ഇദ്ദേഹം 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടു. അടുത്തിടെ മോഡിക്കെതിരെ നടത്തിയ പരാമര്‍ശവുമായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു യു ആര്‍ അനന്തമൂര്‍ത്തി.

English summary
Noted Kannada writer UR Ananthamurthy died of kidney failure in a Bangalore hospital on Friday. He was 82-year-old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X