കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുജി ഇടപാടില്‍ കുറ്റക്കാരന്‍ രാജ മാത്രമോ?

  • By Aswathi
Google Oneindia Malayalam News

A Raja
ദില്ലി: ടു ജി സ്‌പെക്ട്രം ഇടപാട് കേസില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ എല്ലാവീഴ്ചകളും പഴിചാരിയിരിക്കുന്നത് അന്നത്തെ ടെലികോം മന്ത്രിയായിരുന്ന എ രാജയെ! പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ റിപ്പോര്‍ട്ട് പൂര്‍ണമായും കുറ്റവിമുക്തനാക്കി. ചൊവ്വാഴ്ച ലോകസഭാ സ്പീക്കര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തെ 12 അംഗങ്ങളുടെ ആറ് വിയോജനക്കുറിപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം സ്വീകരിക്കുന്ന നടപടിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ രാജ വഴിതെറ്റിച്ചെന്നാണ് സമിതി റിപ്പോര്‍ട്ട്. കത്തുകളിലൂടെ എല്ലാം സുതാര്യമായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയതും രാജ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റുപ്പെടുത്തുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നിര്‍ദേശത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോളിസിറ്റര്‍ ജനറലായിരുന്ന ഗുലാം ഇ വഹന്‍വതിക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎജി കണക്കാക്കിയ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടത്തെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്ത് ലൈസന്‍സ് ഫീസ് സംവിധാനത്തില്‍നിന്ന് വരുമാനം പങ്കുവെക്കലിലേക്ക് മാറിയതില്‍ 43,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടു ജിയുടെ കാര്യത്തിലെ നഷ്ടം സമിതി പ്രത്യേകമായി കണക്കു കൂട്ടിയിട്ടില്ലെന്നും ജെപിസി അദ്ധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞു.

ഡിസംബറില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് വെക്കുമെന്ന് പിസി ചാക്കോ അറിയിച്ചു. ടെലികോം മേഖലയില്‍ 1998 മുതല്‍ 2009 വരെയുള്ള കാലയളവില്‍ നടന്ന കാര്യങ്ങളാണ് സമിതി പരിശോധിച്ചതെന്നും ഈ മേഖലയില്‍ വരുത്തേണ്ട പ്രാധാന മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമിതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
The report of the 30-member Joint Parliamentary Committee (JPC) on allocation and pricing of telecom licenses and 2G Spectrum during 1998-2009 was presented to Lok Sabha Speaker Meira Kumar on Tuesday and made public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X