കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂലെടുക്കാന്‍ കെജ് രിവാളിന്റെ മകളും...

Google Oneindia Malayalam News

ദില്ലി : പ്രമുഖരായ നേതാക്കന്മാരുടെ മക്കളുടെ രാഷ്ട്രീയ പ്രവേശം എന്നും വാര്‍ത്ത തന്നെയാണ്. അതുകൊണ്ടുതന്നെ മക്കള്‍ രാഷ്ട്രീയം നമുക്കൊരിക്കലും പുത്തരിയുമല്ല. എന്നാല്‍ കുടുംബവാഴ്ചയെ എതിര്‍ക്കുന്ന അച്ഛന്റെ നിറവേറ്റാനാകാതെ പോയ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ മകളെത്തുമ്പോള്‍ അത് എങ്ങനെയായിരിക്കും ? അതെ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിന്റെ മകള്‍ ഹര്‍ഷിത രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്.

ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി ശാഖയായ ചാത്ര യുവ സംഘര്‍ഷ സമിതിയിലൂടെയാണ് (സി.വൈ.എസ്.എസ്.) ഹര്‍ഷിത രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നത്.
സി.വൈ.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഐ.ഐ.ടിയില്‍ ബിരുദ വിദ്യാര്‍ഥിനിയായ ഹര്‍ഷിതയുടെ തീരുമാനം. ശനിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയുടെ യുവസംഘടനയായ സി.വൈ.എസ്.എസ്. നിലവില്‍ വന്നത്. തലസ്ഥാനനഗരമായ ദില്ലിയിലെ ജാമി മില, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലകളെക്കൂടാതെ രാജ്യത്തെ അമ്പതിലധികം കോളേജുകളിലും സംഘടനയ്ക്ക് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

harshitha

ഹര്‍ഷിതയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കുറച്ചുനാളായി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കോടെ വിജയിച്ചാണ് ഹര്‍ഷിത ഐ.ഐ.ടിയില്‍ പ്രവേശനം നേടിയത്.

English summary
AAP national convener Arvind Kejriwal's daughter Harshita has decided to enter into politics. it will be by joining the party's student wing the Chhaatra Yuva Sangharsha Samiti (CYSS). she will launch and expand CYSS in IIT Delhi.where she is currently pursuing her graduation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X