കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടു?

Google Oneindia Malayalam News

വാരണാസി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെയും കുടുംബത്തെയും വാരണാസിയിലെ ക്ഷേത്ര കെട്ടിടത്തില്‍ നിന്നും ഇറക്കിവിട്ടു. സങ്കട് മോചന്‍ ക്ഷേത്ര കോംപ്ലക്‌സില്‍ നിന്നാണ് കെജ്രിവാളിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. ഏപ്രില്‍ 15 മുതല്‍ കെജ്രിവാളിന്റെ കുടുംബം ഇവിടെ താമസിച്ചു വരികയാണ്.

വാരണാസി മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് അരവിന്ദ് കെജ്രിവാള്‍. ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്ന ക്ഷേത്ര കോംപ്ലക്‌സില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഭക്തര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇവരെ നീക്കിയത്. സങ്കട് മോചന്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ അതിഥികളായി ഇവിടെ താമസിച്ചു വരികയായിരുന്നു കെജ്രിവാളിന്റെ കുടുംബം.

kejriwal

അമ്മ ഗീതാ ദേവി, അച്ഛന്‍ ഗോബിന്ദ് കെജ്രിവാള്‍ എന്നിവരാണ് കെജ്രിവാളിനൊപ്പം ക്ഷേത്ര കോംപ്ലക്‌സില്‍ ഉണ്ടായിരുന്നത്. നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്ന കെജ്രിവാളിനോട് പ്രദേശവാസികള്‍ അത്ര സുഖകരമായിട്ടല്ല പെരുമാറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് തവണ കെജ്രിവാളിന്റെ പൊതുപരിപാടികള്‍ ഇവിടെ തടസ്സപ്പെട്ടു.

ബി ജെ പി പ്രവര്‍ത്തകരാണ് അരവിന്ദ് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാളിനെയും സംഘത്തെയും ഇവര്‍ അസഭ്യം പറഞ്ഞതായും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. നരേന്ദ്ര മോദിയും കെജ്രിവാളും മുഖാമുഖം വരുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി ഇതിനോടകം തന്നെ ഈ തിരഞ്ഞെടുപ്പിലെ ഹോട്ട് സീറ്റായി മാറിയിട്ടുണ്ട്.

English summary
Kejriwal, his parents forced to leave temple complex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X